മഞ്ഞുകാലത്ത് പതിവായി കഴിക്കാം മഷ്‌റൂം; അറിയാം ഈ ഗുണങ്ങള്‍...

Published : Nov 14, 2023, 11:28 AM IST
മഞ്ഞുകാലത്ത് പതിവായി കഴിക്കാം മഷ്‌റൂം; അറിയാം ഈ ഗുണങ്ങള്‍...

Synopsis

പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. 

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് 'കൂൺ' അഥവാ മഷ്‌റൂം. മഞ്ഞുകാലത്ത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍ എന്നിവ ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവയും കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. 

മഞ്ഞുകാലത്ത് പതിവായി കൂണ്‍ കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കൂണ്‍ മഞ്ഞുകാലത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്... 

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് മഷ്റൂം നല്ലതാണ്. 

മൂന്ന്...

സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്‌റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം  നിയന്ത്രിക്കാന്‍ സഹായിക്കും. 

നാല്...

ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട്. 

അഞ്ച്...

നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ തുടങ്ങിയ അടങ്ങിയ മഷ്റൂം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും നല്ലതാണ്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

ആറ്...

നാരുകള്‍ ധാരാളം അടങ്ങിയ കൂണ്‍ പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്... 

വയറിനുള്ള നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും കൂണ്‍ കഴിക്കുന്നത് ഗുണം ചെയ്യും. 

എട്ട്...  

അമിനോ ആസിഡും ചില ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മഷ്റൂം കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും. 

ഒമ്പത്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം. 100 ​ഗ്രാം മഷ്റൂമിൽ മൂന്ന് ​ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. 

പത്ത്... 

ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ദിവസവും മുട്ട കഴിക്കുന്നത് ശരിക്കും നല്ലതാണോ? നിങ്ങളറിയേണ്ടത്...

youtubevideo

PREV
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ ഇതാണ്
രോഗ പ്രതിരോധശേഷി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ