ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം

Published : Aug 31, 2024, 06:19 PM IST
ഈ നാല് ആരോഗ്യ പ്രശ്നങ്ങളെ അകറ്റാന്‍ പപ്പായ കഴിക്കാം

Synopsis

വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ  കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പഴമാണ് പപ്പായ.  വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ പപ്പായ  കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. മലബന്ധം

 ദഹനക്കേടും മലബന്ധവും പലരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ്. ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കും. ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇവ ഗുണം ചെയ്യും. 
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ എന്ന എന്‍സൈം ആണ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. 

2. കൊളസ്ട്രോള്‍

ഫാറ്റി ആസിഡും ഒലിയിക് ആസിഡും ഫൈബറും അടങ്ങിയ പപ്പായ കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും പപ്പായ കഴിക്കുന്നത് നല്ലതാണ്. 

3. ആര്‍ത്രൈറ്റിസ് 

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് ആര്‍ത്രൈറ്റിസ് സാധ്യത കുറയ്ക്കാനും സഹായിക്കും. 

4. ചര്‍മ്മ പ്രശ്നങ്ങള്‍ 

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ പപ്പായ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മ്മത്തിലെ ചുളിവുകളും മറ്റും അകറ്റാനും സഹായിക്കും. 

പപ്പായയുടെ മറ്റ് ഗുണങ്ങള്‍:

വിറ്റാമിൻ എ, ബി, സി, കെ എന്നിവയുടെ മികച്ച ഉറവിടമായ പപ്പായ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബീറ്റാ കരോട്ടിന്‍ അടങ്ങിയ പപ്പായ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിന്‍ കെ അടങ്ങിയ പപ്പായ എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. അതുപോലെ ഫൈബര്‍ ധാരാളം അടങ്ങിയ പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും വളരെ കുറവുമാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വായ്പ്പുണ്ണ് വേഗം മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍

youtubevideo

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ