ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Published : Dec 01, 2024, 01:32 PM IST
ഭക്ഷണത്തില്‍ കറിവേപ്പില ചേര്‍ക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

Synopsis

വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില.  വിറ്റാമിനുകളായ കെ, ബി, സി, ഇ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ഭക്ഷണത്തില്‍  ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാനും സഹായിക്കും.  

ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ കറിവേപ്പില കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അകാലനരയെ അകറ്റാനും ഇത് സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറിവേപ്പില പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും. കൂടാതെ ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ ഗുണം ചെയ്യും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: മഞ്ഞുകാലത്ത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍

youtubevideo

PREV
Read more Articles on
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ