കരളിന്റെ ആരോഗ്യത്തിന് പ്രധാനമായി കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

By Web TeamFirst Published Jan 2, 2020, 8:11 PM IST
Highlights

 കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്. 

കരളിന്റെ ആരോഗ്യ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നമ്മളില്‍ പലരും കൊടുക്കാത്തതിന്റെ ഫലമാണ് കരള്‍ രോഗം നമ്മളില്‍ പലരേയും വേട്ടയാടുന്നത്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവമാണ് കരള്‍. കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാല്‍ അത് ശരീരത്തെ മൊത്തത്തില്‍ പ്രതിസന്ധിയിലാക്കും എന്നതാണ് സത്യം. 

അമിത മദ്യപാനവും ഭക്ഷണത്തിലെ അശ്രദ്ധയുമാണ് പലപ്പോഴും കരളിനെ പ്രതിസന്ധിയിലാക്കുന്നത്. ജനിതക രോഗങ്ങള്‍, പിത്താശയ സംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ വീക്കം എന്നിവയെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ഇതെല്ലാം കരളിന്റെ ആരോഗ്യത്തെയാണ് ബാധിക്കുന്നത്. കരളിന്റെ ആരോ​ഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം...

 ക്യാരറ്റ്...

കരളിന്റെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചതാണ് ക്യാരറ്റ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ്, വിറ്റാമിന്‍, മിനറല്‍, ഫൈബര്‍ തുടങ്ങിയവയെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കരള്‍ രോഗങ്ങളെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. മദ്യപിക്കുന്നവര്‍ ക്യാരറ്റ് ധാരാളം കഴിക്കാവുന്നതാണ്. സാവധാനം മദ്യപാനത്തില്‍ നിന്നും വിട്ടുനില്‍ക്കാനും സഹായിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. അത് ആരോഗ്യത്തിന് നല്ലതാണ്.

വെളുത്തുള്ളി ....

കരള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ഇതിലുള്ള അലിസിന്‍ നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. ഇത് ശരീരത്തില്‍ സംഭവിക്കുന്ന ഓക്‌സിഡേറ്റീവ് ഡാമേജ് ഇല്ലാതാക്കുന്നു. ഇത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു. നിങ്ങള്‍ക്ക് വെളുത്തുള്ളി പച്ചക്ക് കഴിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വേവിച്ച് കഴിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. 

ബ്രോക്കോളി...

 സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബ്രോക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളി കരളിനെ ക്ലീന്‍ ചെയ്യുന്നു. ഇത് മെറ്റബോളിസം ഉയര്‍ത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി ഇന്‍ഫഌമേറ്ററി പ്രോപ്പര്‍ട്ടീസ് ആണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതും. കരളിലുണ്ടാവുന്ന ക്യാന്‍സറില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി. 

ബീറ്റ്‌റൂട്ട്....

 ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും ഒരുപടി മുന്നിലാണ് ബീറ്റ്‌റൂട്ട്. ദീര്‍ഘകാലത്തെ ബീറ്റ്‌റൂട്ടിന്റെ ഉപയോഗം ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്നതിലുപരി കരള്‍ രോഗങ്ങള്‍ക്ക് പരിഹാരം നല്‍കി ഡി എന്‍ എ ഡാമേജ് വരെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവുംഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഇലക്കറികള്‍....

 ധാരാളം ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നോക്കുക. ഇതിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. ഇലക്കറികള്‍ കരള്‍ ക്യാന്‍സറിനുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നു. അതിനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കാന്‍ ഇലക്കറികള്‍ സഹായിക്കുന്നു. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങൾ വരാതിരിക്കാനും വളരെ മികച്ചതാണ് ഇലക്കറികൾ.


 

click me!