ട്രംപിനുവേണ്ടി ഗുജറാത്തി ജിഞ്ചര്‍ ടീ മുതല്‍ കരിക്കിന്‍വെള്ളം വരെ; ഷെഫ് സുരേഷ് ഖന്ന പറയുന്നു

Web Desk   | Asianet News
Published : Feb 23, 2020, 11:05 PM ISTUpdated : Feb 24, 2020, 10:11 AM IST
ട്രംപിനുവേണ്ടി ഗുജറാത്തി ജിഞ്ചര്‍ ടീ മുതല്‍ കരിക്കിന്‍വെള്ളം വരെ; ഷെഫ് സുരേഷ് ഖന്ന പറയുന്നു

Synopsis

ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള പ്രധാവവിഭവങ്ങൾ. 

അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങള്‍.തിങ്കളാഴ്ചയാണ് ഡൊണാള്‍ഡ് ട്രംപ്, ഭാര്യ മെലാനിയ ട്രംപ്, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവര്‍ ഇന്ത്യയിലെത്തുന്നത്.

ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷ്യല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള പ്രധാവവിഭവങ്ങൾ. ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. 

യു.എസ്. പ്രസിഡന്റിന് വേണ്ടി പ്രത്യേക വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതായും ഷെഫ് സുരേഷ് ഖന്ന പറഞ്ഞു. 

PREV
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്