പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കണോ?

By Web TeamFirst Published Jul 26, 2019, 11:25 AM IST
Highlights

ആരോഗ്യഗുണങ്ങളുളള ഭക്ഷണമാണ് മുട്ട. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. പ്രമേഹരോഗികളായ പലരും മുട്ട ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. 
 

ധാരാളം ആരോഗ്യഗുണങ്ങളുളള ഭക്ഷണമാണ് മുട്ട. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് മുട്ട കഴിക്കാമോ എന്ന സംശയം പലര്‍ക്കുമുണ്ട്. പ്രമേഹരോഗികളായ പലരും മുട്ട ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്.  എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന്‍  (ADA) പോലും വ്യക്തമാക്കുന്നത്. 

ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. അമേരിക്കല്‍ ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷന്‍റെ റിപ്പോര്‍ട്ടിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. അതിനാല്‍  പ്രമേഹമുള്ളവർ ബ്രേക്ക്ഫാസ്റ്റിൽ മുട്ട ഉൾപ്പെടുത്താൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഡയബറ്റീസ് അസോസിയേഷൻ പറയുന്നത്.

രാവിലെ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നതെന്ന് ഗവേഷകനായ ജോനാഥന്‍ ലിറ്റില്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നതാണ് മുട്ട കഴിക്കുന്നത്‌ വഴി ലഭിക്കുന്ന ഗുണമെന്നും അദ്ദേഹം പറയുന്നു. 

പോഷകങ്ങള്‍ ധാരാളം അടങ്ങിയ മുട്ടയില്‍ കലോറി കുറവായിരിക്കും. അമിനോ ആസിഡുകള്‍ അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ തന്നെ ഓര്‍മ്മശക്തിക്കും തലമുടിക്കും ചര്‍മ്മത്തിനും എന്തിന് ഇന്‍സുലിന്‍ ഉല്‍പാദനത്തിനും മുട്ട നല്ലതാണ്. 


 

click me!