പപ്പായ വണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?

By Web TeamFirst Published Feb 24, 2021, 10:08 PM IST
Highlights

പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലറി കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായകമാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. 

ശരീരത്തിലെ അമിത കൊഴുപ്പ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കും. അതില്‍ ഏറ്റവും ഗുണകരമാണ് പപ്പായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിനുകൾ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കാലറി കുറവാണ്. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായകമാണ്. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിലെ വിഷാംശം പുറംതള്ളാനും ദഹനത്തിന് ഏറ്റവും മികച്ചതാണ് പപ്പായ.

പച്ച പപ്പായ ജ്യൂസായി കുടിക്കുന്നതും കറിവച്ചു കഴിക്കുന്നതും സാലഡില്‍ ഉള്‍പ്പെടുത്തുന്നതുമൊക്കെ ആരോഗ്യകരമാണ്. ബ്രേക്ക് ഫാസ്റ്റിലും രാത്രി ഭഷണത്തിലുമെല്ലാം പപ്പായ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു പരിധി വരെ വിശപ്പിനെ നിയന്ത്രിക്കാനും പപ്പായ സഹായിക്കുന്നു. അതുകൊണ്ടു തന്നെ പപ്പായ കഴിച്ചുകൊണ്ട് അമിതഭാരത്തെ നിയന്ത്രിക്കാം.

click me!