പെെനാപ്പിൾ കഴിക്കുന്നത് ദഹനത്തെ സഹായിക്കുമോ..? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Aug 2, 2021, 8:51 PM IST
Highlights

പെെനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രൊമാലിന്‍ എന്ന സംയുക്തമാണ് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പൈനാപ്പിൾ സഹായിക്കും.

പെെനാപ്പിൾ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. ദഹനത്തിന് പെെനാപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യുമോ എന്നതിനെ പറ്റി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് കിനിത കടകിയ ഇൻ്റ​ഗ്രാമിൽ അടുത്തിടെ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.
ദഹനത്തിന് ഏറ്റവും മികച്ച പഴമാണ് പെെനാപ്പിൾ എന്നാണ് അവർ പറയുന്നത്. 

പെെനാപ്പിളിൽ അടങ്ങിയിട്ടുള്ള ബ്രൊമാലിന്‍ എന്ന സംയുക്തമാണ് ദഹന പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പൈനാപ്പിൾ സഹായിക്കും. ഇതിൽ വെെറ്റമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മികച്ച ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ആയും പ്രവർത്തിക്കുന്നു. 

പൈനാപ്പിളിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോസ്ഫറസ്, സിങ്ക്, കാൽസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. 
പെെനാപ്പിൾ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണെന്നും അവർ കുറിച്ചു. കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം മികച്ചതാണ് പൈനാപ്പിള്‍.

click me!