വെറൈറ്റി കശുവണ്ടി ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

Published : Aug 22, 2024, 11:52 AM IST
വെറൈറ്റി കശുവണ്ടി ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

Synopsis

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ കശുവണ്ടി ചേര്‍ത്ത് ചമ്മന്തി തയ്യാറാക്കിയാലോ? ആശ രാജനാരായണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് അണ്ടിപരിപ്പ് അഥവാ കശുവണ്ടി.  ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. ശരീരത്തിന് ഏറെ ഗുണകരമായ  കശുവണ്ടി ചേര്‍ത്ത് ചമ്മന്തി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

അണ്ടിപരിപ്പ്/ കശുവണ്ടി -10 എണ്ണം 
തേങ്ങ - 4 സ്പൂൺ 
ഉപ്പ് - 1 സ്പൂൺ 
പച്ചമുളക് -1 എണ്ണം
ഇഞ്ചി - 1/2 സ്പൂൺ 
എണ്ണ - 1 സ്പൂൺ 
ഉഴുന്ന് -1 സ്പൂൺ 
ചുവന്ന മുളക് - 2 എണ്ണം 
കറിവേപ്പില - 1 തണ്ട് 

തയ്യാറാക്കുന്ന വിധം

മിക്സിയുടെ ജാറിലേയ്ക്ക് കശുവണ്ടിയും ഇഞ്ചിയും പച്ചമുളകും ആവശ്യത്തിന് ഉപ്പും തേങ്ങയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വറുത്തെടുത്ത് ഈ ചമ്മന്തിയിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്.  ഇഡലിയുടെയും ദോശയുടെ ഒപ്പം കഴിക്കാൻ പറ്റുന്ന ഹെൽത്തി ആന്‍റ് ക്രീമി ആയിട്ടുള്ള ഒരു ചമ്മന്തി ആണിത്. 

youtubevideo

Also read: പേരയ്ക്ക കൊണ്ട് രുചികരമായ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി

 

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍