ചെമ്പരത്തിപ്പൂവ് സ്‌ക്വാഷ് ദാ ഇങ്ങനെ തയ്യാറാക്കാം

Published : Mar 01, 2023, 04:16 PM ISTUpdated : Mar 01, 2023, 04:27 PM IST
ചെമ്പരത്തിപ്പൂവ് സ്‌ക്വാഷ് ദാ ഇങ്ങനെ തയ്യാറാക്കാം

Synopsis

വേനൽക്കാലത്ത് ശരീരത്തിനും മനസിനും തണുപ്പേകാൻ വീട്ടിൽ തന്നെ തയ്യാറാക്കാം. ആരോ​ഗ്യകരമായ ചെമ്പരത്തി സ്‌ക്വാഷ് എളുപ്പം തയ്യാറാക്കാം...

നാട്ടിൻ പുറങ്ങളിൽ സുലഭമായി ലഭിക്കുന്ന ഒരു ഔഷധം കൂടെയാണ് ചെമ്പരത്തിപ്പൂവ്. സോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങൾക്ക് നിറം കൊടുക്കാനും ചെമ്പരത്തി ഉപയോഗിക്കാം. വേനൽക്കാലത്ത് ശരീരത്തിനും മനസിനും തണുപ്പേകാൻ വീട്ടിൽ തന്നെ തയ്യാറാക്കാം. ആരോ​ഗ്യകരമായ ചെമ്പരത്തി സ്‌ക്വാഷ് എളുപ്പം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

1 ചെമ്പരത്തി പൂവിന്റെ ഉണക്കിയ ഇതളുകൾ     ഒന്നര കപ്പ്
2. പഞ്ചസാര                                                    ഒന്നേകാൽ കപ്പ്
3. ഇഞ്ചി                                                          ഒരു കഷണം ( ചതച്ചെടുക്കുക )
4. നാരങ്ങ                                                            1 എണ്ണം
5. കറുവപട്ട                                                        രണ്ട് കഷണം
6. വെള്ളം                                                             4 കപ്പ്

തയ്യാറാക്കുന്ന വിധം :

പഞ്ചസാരയും, ഇഞ്ചിയും, കറുവപട്ടയും  വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങ നീരും ചേർത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിക്കഴിയുമ്പോൾ അരിച്ചെടുത്ത് കുപ്പിയിൽ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോൾ ഒരു ഗ്ലാസ്‌ വെള്ളത്തിൽ നാലു സ്പൂൺ സ്‌ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്സ് ഇട്ട് ഉപയോഗിക്കാം.

തയ്യാറാക്കിയത് :
സരിത, ഹരിപ്പാട്

വേനൽക്കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ഇതാ ഒരു കിടിലൻ ജ്യൂസ്

 

PREV
click me!

Recommended Stories

വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ
ബ്രേക്ഫാസ്റ്റിന് ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്