നോമ്പുതുറ സമയത്ത് കഴിക്കാന്‍ കിടിലന്‍ ചിക്കൻ ലോലിപോപ്പ്; റെസിപ്പി

Published : Mar 22, 2025, 12:14 PM ISTUpdated : Mar 24, 2025, 03:14 PM IST
നോമ്പുതുറ സമയത്ത് കഴിക്കാന്‍ കിടിലന്‍ ചിക്കൻ ലോലിപോപ്പ്; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം നോമ്പുതുറ വിഭവങ്ങൾ. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നോമ്പുതുറ സമയത്ത് കഴിക്കാനായി ചിക്കൻ ലോലിപോപ്പ് വീട്ടില്‍ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ചിക്കൻ - 1/2 കിലോ
എണ്ണ - 4 സ്പൂൺ 
ഇഞ്ചി - 2 സ്പൂൺ 
വെളുത്തുള്ളി - 2 സ്പൂൺ 
പച്ചമുളക് - 2 എണ്ണം 
മഞ്ഞൾ പ്പൊടി - 1 സ്പൂൺ 
മുളക് പ്പൊടി - 2 സ്പൂൺ 
ഗരം മസാല - 2 സ്പൂൺ
ഉരുളകിഴങ്ങ് - 2 കപ്പ് 
ഉപ്പ് -1 സ്പൂൺ 
മല്ലിയില - 2 സ്പൂൺ 
മുട്ട - 2 എണ്ണം 
ബ്രെഡ് പൌഡർ -2 കപ്പ് 
എണ്ണ -1/2 ലിറ്റർ 
ഐസ്ക്രീം സ്റ്റിക്ക് -10 എണ്ണം 

തയ്യാറാക്കുന്ന വിധം

ചിക്കൻ ലോലിപോപ്പ് തയ്യാറാക്കുന്നതിനായി ആദ്യം ചിക്കൻ നല്ലതുപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു മസാല തയ്യാറാക്കിയെടുക്കണം. ഇതിനായി പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് വഴറ്റി എടുക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് ചിക്കൻ നന്നായി വേവിച്ചതും ഉരുളക്കിഴങ്ങ് വേവിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല തയ്യാറായി കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, ഗരം മസാലയും ചേർത്ത് നന്നായിട്ട് ഒന്ന് വഴറ്റിയെടുക്കുക. 
ശേഷം അതിനെ ഒന്ന് ചെറിയൊരു ബോൾ ആക്കി എടുത്തതിന് ശേഷം കൈ കൊണ്ട് അതിനെ ഒന്ന് പരത്തി ഐസ്ക്രീം സ്റ്റിക്കിനുള്ളിലേക്ക് വെച്ചതിനുശേഷം മുട്ടയിലേയ്ക്ക് ഒന്ന് മുക്കിയെടുത്ത് ബ്രഡ് പൌഡറില്‍ കൂടി മുക്കി എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. ഇതോടെ ചിക്കൻ ലോലിപോപ്പ് റെഡി. 

Also read: സേമിയ കൊണ്ട് കിടിലൻ ഫ്രൂട്ട് സാലഡ് ; റെസിപ്പി

PREV
Read more Articles on
click me!

Recommended Stories

ഉറക്കം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 7 പഴങ്ങൾ
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നതിന്റെ 7 ഗുണങ്ങൾ