Christmas 2024: ക്രിസ്തുമസ് ബ്രേക്ക്ഫാസ്റ്റിന് രുചികരമായ പാലപ്പം തയ്യാറാക്കാം; റെസിപ്പി

Published : Dec 24, 2024, 11:45 AM ISTUpdated : Dec 24, 2024, 01:10 PM IST
Christmas 2024: ക്രിസ്തുമസ് ബ്രേക്ക്ഫാസ്റ്റിന് രുചികരമായ പാലപ്പം തയ്യാറാക്കാം; റെസിപ്പി

Synopsis

രുചികളുടെയും ഭക്ഷണത്തിന്‍റെയും കൂടി ആഘോഷമാണല്ലോ ക്രിസ്തുമസ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ക്രിസ്തുമസ് വിഭവങ്ങള്‍. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

ഈ ക്രിസ്തുമസിന് രാവിലെ നല്ല ടേസ്റ്റി പാലപ്പം തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

പച്ചരി - 2 കപ്പ് 
തേങ്ങ - 1 കപ്പ് 
ഈസ്റ്റ് - 1 ടീസ്പൂൺ 
പഞ്ചസാര - 2 ടീസ്പൂൺ 
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി - 3 അല്ലി 
ജീരകം - 1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം

പച്ചരി നന്നായി കുതിർത്തെടുക്കുക. അതിനുശേഷം കാൽകപ്പ് പച്ചരി നല്ലതുപോലെ അരച്ചെടുക്കുക. ഇനി അതിലേയ്ക്ക് ഒന്നര കപ്പ് വെള്ളം ചേർത്ത് കുറുക്കി എടുക്കുക. ശേഷം തണുക്കാനായി മാറ്റി വെയ്ക്കുക. അതിനുശേഷം ബാക്കിയുള്ള ചേരുവകളും കുറുക്കും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് മാറ്റി നന്നായി ഇളക്കി കൊടുത്തശേഷം രണ്ടോ മൂന്നോ മണിക്കൂർ അടച്ചുവയ്ക്കുക. ശേഷം പാലപ്പം ചുട്ടെടുക്കാം.

Also read: ക്രിസ്തുമസിന് കിടിലന്‍ ചിക്കൻ സ്റ്റ്യൂ തയ്യാറാക്കിയാലോ? റെസിപ്പി

 

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ