അഞ്ച് മാസത്തിന് ശേഷം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് വരുന്ന മകള്‍ അച്ഛന് അയച്ച സന്ദേശം ഇങ്ങനെ...

Published : Dec 13, 2022, 10:28 AM IST
അഞ്ച് മാസത്തിന് ശേഷം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് വരുന്ന മകള്‍ അച്ഛന് അയച്ച സന്ദേശം ഇങ്ങനെ...

Synopsis

വീട്ടില്‍ നമ്മുക്ക് ഇഷ്ടമുള്ള എന്ത് ഭക്ഷണവും കിട്ടുമെങ്കില്‍, ഹോസ്റ്റലില്‍ അത് നടക്കില്ല.  അത് തന്നെയാണ് പല കുട്ടികളുടെയും പരാതിയും. അത്തരത്തില്‍ അഞ്ച് മാസത്തിന് ശേഷം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് വരുന്ന ഒരു മകള്‍  അച്ഛന് അയച്ച സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹോസ്റ്റൽ ജീവിതം അനുഭവങ്ങളുടെ കലവറയാണെന്നാണ് പലരും പറയുന്നത്. അതില്‍ നല്ല അനുഭവങ്ങളും മോശം അനുഭവങ്ങളും ഉണ്ടാകാം. ഹോസ്റ്റില്‍ ലൈഫില്‍ നേരിടുന്ന പല പ്രശ്നങ്ങളില്‍  ഒന്നാമതായി പലരും പറയുന്നത് ഭക്ഷണകാര്യത്തെ കുറിച്ചാണ്. വീട്ടില്‍ നമ്മുക്ക് ഇഷ്ടമുള്ള എന്ത് ഭക്ഷണവും കിട്ടുമെങ്കില്‍, ഹോസ്റ്റലില്‍ അത് നടക്കില്ല. അത് തന്നെയാണ് പല കുട്ടികളുടെയും പരാതിയും. അത്തരത്തില്‍ അഞ്ച് മാസത്തിന് ശേഷം ഹോസ്റ്റലില്‍ നിന്ന് വീട്ടിലേയ്ക്ക് വരുന്ന ഒരു മകള്‍ അച്ഛന് അയച്ച സന്ദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഹോസ്റ്റലില്‍ നിന്ന് അഞ്ച് മാസത്തിന് ശേഷം വീട്ടിലേയ്ക്ക് വരുന്ന മകള്‍ അന്നേ ദിവസം കഴിക്കാനുള്ള ഭക്ഷണത്തിന്‍റെ മെനുവാണ് അച്ഛന് അയച്ചത്. മകള്‍ അയച്ച വാട്സ്പ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് അച്ഛനാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. സ്റ്റാര്‍ട്ടര്‍ മുതല്‍ ഡെസേര്‍ട്ടുകള്‍ വരെ മകള്‍ അയച്ച മെനുവില്‍ കാണാം. ഫിഷ് ടിക്കയും ചിക്കന്‍ കറിയും മട്ടന്‍ ബിരിയാണിയും ഉള്‍പ്പെടെ നോണ്‍ വെജ് ഭക്ഷണങ്ങളുടെ വലിയ ഒരു ലിസ്റ്റ് തന്നെയാണ് മകള്‍ അയച്ചത്. കാരണം അവളുടെ ഹോസ്റ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭിക്കുകയുള്ളൂ. 

നിരവധി പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. പലരും തങ്ങളുടെ ഹോസ്റ്റലിലെ സമാനമായ അനുഭവങ്ങളെ കുറിച്ചാണ് പങ്കുവച്ചത്. അതേസമയം വിവാഹം കഴിഞ്ഞ് എട്ട് വയസ് പ്രായമായ മകനുള്ള തന്‍റെ മകള്‍ വരെ വീട്ടില്‍ വരുമ്പോള്‍ ഇത്തരത്തില്‍ മെനു അയക്കാറുണ്ടെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

 

 

 

 

 

 

 

Also Read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍