Dosa Printer : ദോശ ചുടാനും യന്ത്രമായി; അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍

Published : Aug 25, 2022, 05:24 PM IST
Dosa Printer : ദോശ ചുടാനും യന്ത്രമായി; അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍

Synopsis

പ്രിന്‍റര്‍ പരുവത്തിലുള്ള മെഷീൻ ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ തയ്യാറായി പുറത്തുവരുന്നത്. കാഴ്ചയ്ക്ക് നല്ല കനമില്ലാത്ത 'ക്രിസ്പി' ദോശ തന്നെയാണിത്.

വീട്ടുജോലിയെന്നത് വളരെ നിസാകമായ സംഗതിയാണെന്ന് പലരും ധരിച്ചുവയ്ക്കാറുണ്ട്. എന്നാല്‍ പതിവായി വീട്ടുജോലി ചെയ്യുന്നവര്‍ക്കറിയാം അതെത്രമാത്രം ബുദ്ധിമുട്ടുള്ളതും വിരസമായതുമായ ജോലിയാണെന്ന്. മിക്കപ്പോഴും വീടുകളില്‍ സ്ത്രീകളാണ് വീട്ടുജോലി ചെയ്യാറ്. പുരുഷന്മാര്‍ വീട്ടുജോലി ഏറ്റെടുത്ത് സ്ത്രീകളെ പോലെ വൃത്തിയായി ചെയ്യുന്ന വീടുകള്‍ കുറവാണെന്ന് തന്നെ പറയാം. അതിനാല്‍ തന്നെ വീട്ടുജോലിയുടെ പ്രയാസങ്ങളെ കുറിച്ച് ഏറെയും പരാതിപ്പെടാറ് സ്ത്രീകള്‍ തന്നെയാണ്. 

ഇത്തരത്തില്‍ വീട്ടുജോലികള്‍ വലിയ തലവേദനയാകുമ്പോള്‍ അതില്‍ നിന്ന് അല്‍പം ആശ്വാസം ലഭിക്കാൻ പല പുതിയ കണ്ടെത്തലുകളും സഹായിക്കാറുണ്ട്. വീട് വൃത്തിയാക്കുന്ന മെഷീൻ, ചപ്പാത്തി മേക്കര്‍, പാത്രം കഴുകുന്ന ഉപകരണം എന്നിങ്ങനെ ഈ രംഗത്ത് വന്നിട്ടുള്ള വിപ്ലവകരമായ കണ്ടെത്തലുകള്‍ പലതാണ്.

ഇക്കൂട്ടത്തിലേക്കിതാ പുതിയൊരു ഉപകരണം കൂടി പരിചയപ്പെടുത്തുകയാണ് വിപണി. ദോശ തയ്യാറാക്കാവുന്ന മെഷീൻ ആണം സംഭവം. ദോശ പ്രിന്‍റര്‍ എന്നാണിതിന്‍റെ പേര്. അരച്ചുവച്ച മാവെടുത്ത് ഒഴിച്ചുകൊടുത്ത്, എത്ര ദോശ വേണമെന്ന എണ്ണവും, അതിന്‍റെ കട്ടിയും എല്ലാം സെറ്റ് ചെയ്തുവച്ചാല്‍ പിന്നെ അതിന് അനുസരിച്ച് നല്ല ചൂടൻ മൊരിഞ്ഞ ദോശകള്‍ തനിയെ വരികയായി. 

പ്രിന്‍റര്‍ പരുവത്തിലുള്ള മെഷീൻ ആയതുകൊണ്ട് തന്നെ എ- ഫോര്‍ പേപ്പര്‍ പോലെയാണ് ഇതില്‍ നിന്ന് ദോശ തയ്യാറായി പുറത്തുവരുന്നത്. കാഴ്ചയ്ക്ക് നല്ല കനമില്ലാത്ത 'ക്രിസ്പി' ദോശ തന്നെയാണിത്. ഇതിലേക്ക് എണ്ണയോ നെയ്യോ എല്ലാം ചേര്‍ത്ത് കൊടുക്കാവുന്നതാണ്. 

എന്നാല്‍ ദോശയുണ്ടാക്കല്‍ അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ലെന്നും അതിനാല്‍ തന്നെ കറണ്ടും പണവും ചെലവാക്കി ഈ മെഷീൻ വാങ്ങി ഉപയോഗിക്കുന്നത് ബുദ്ധിയല്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. അതേസമയം ഒരുപാട് ദോശ ഒന്നിച്ചുണ്ടാക്കാൻ കഴിയുമെങ്കില്‍ ഇതൊരെണ്ണം വാങ്ങിക്കുന്നതില്‍ നഷ്ടമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും ദോശ പ്രിന്‍റര്‍ ചര്‍ച്ചകളില്‍ സജീവമായി തുടരുന്നുവെന്നത് നിസംശയം പറയാം. എങ്ങനെയാണിതിന്‍റെ പ്രവര്‍ത്തനം എന്നറിയാൻ വീഡിയോ കൂടി കാണൂ...

 

 

Also Read:- നിങ്ങളുടെ വീട്ടിലും ഇല്ലേ ഇത്?; 'അയ്യോ ശരിയാണല്ലോ' എന്നായിരിക്കും മറുപടി

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍