ശരീരഭാരം കുറയ്ക്കണോ; ദിവസവും ഈ പാനീയം വെറും വയറ്റിൽ കുടിക്കൂ, ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

By Web TeamFirst Published Sep 9, 2020, 6:12 PM IST
Highlights

ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. പെരുംജീരകവും നാരങ്ങ നീരുമാണ് ഇതിലെ പ്രധാന ചേരുവകൾ. 

ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ് അമിതവണ്ണം. ഡയറ്റ് നോക്കിയിട്ടും ക്യത്യമായി വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ഭാരം കൂടുന്നത് പലതരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഹെൽത്തി ഡ്രിങ്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

പെരുംജീരകവും നാരങ്ങ നീരുമാണ് ഇതിലെ പ്രധാന ചേരുവകൾ. പെരുംജീരകം ഭാരം കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല വിഷാംശം ഇല്ലാതാക്കുന്നതിനും ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് ശിൽപ അറോറ പറയുന്നു. കുടലിനെ ശുദ്ധീകരിക്കുന്നതിനുള്ള ഒരു മികച്ച പ്രതിവിധി കൂടിയാണ് ഇതെന്ന് ശിൽപ പറഞ്ഞു. പെരുംജീരകവും നാരങ്ങ നീരും ചേർത്ത ഈ ഹെൽത്തി ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം....

വേണ്ട ചേരുവകൾ...

വെള്ളം               1 കപ്പ്
നാരങ്ങ നീര്     അരക്കപ്പ്
പെരുംജീരകം  അരടീസ്പൂൺ
തേൻ                   2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ നാരങ്ങനീരും തേനും ചേർക്കുക. ശേഷം നല്ല പോലെ മിക്സ് ചെയ്യുക. തണുത്ത ശേഷം കുടിക്കുക. ഈ പാനീയം വെറും വയറ്റിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്. ദിവസവും ഒരു ​ഗ്ലാസ് കുടിക്കാവുന്നതാണ്. വിറ്റാമിൻ സി സമ്പുഷ്ടമായ നാരങ്ങ ചേർക്കുന്നത് ശരീരത്തിലെ അധിക കലോറി നീക്കം ചെയ്യാൻ സഹായിക്കും. 

ഈ കൊവിഡ് കാലത്ത് രോ​ഗപ്രതിരോധശേഷി കൂട്ടാൻ നെല്ലിക്ക കഴിക്കാം


 
 

click me!