രുചികരമായ മത്തങ്ങ എരിശ്ശേരി കറി ; റെസിപ്പി

Published : Aug 07, 2023, 02:59 PM ISTUpdated : Aug 07, 2023, 03:03 PM IST
രുചികരമായ മത്തങ്ങ എരിശ്ശേരി കറി ; റെസിപ്പി

Synopsis

മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ആരോ​​ഗ്യകരവും അതൊടൊപ്പം രുചികരമായ കിടിലൻ മത്തങ്ങ എരിശ്ശേരി കറി തയ്യാറാക്കിയാലോ...

മത്തങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ൻറി ഓക്‌​സി​ഡ​ന്റു​കൾ, വി​റ്റാ​മി​നു​കൾ, ധാ​തു​ക്കൾ എ​ന്നിവ മ​ത്ത​ങ്ങ​യിൽ ധാ​രാ​ളമായി അ​ട​ങ്ങി​യി​രിക്കുന്നു. ബീ​റ്റാ ക​രോ​ട്ടിൻ,​ നാ​രു​കൾ, വി​റ്റാ​മിൻ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ. മത്തങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ആരോ​​ഗ്യകരവും അതൊടൊപ്പം രുചികരമായ കിടിലൻ മത്തങ്ങ എരിശ്ശേരി കറി തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

മത്തങ്ങ                             പകുതി
പയർ                                 ഒരു കപ്പ്
മഞ്ഞൾ പൊടി                കാൽ ടീസ്പൂൺ
ചുവന്ന മുളക്                   അര ടീസ്പൂൺ
ഉപ്പ്                                    പാകത്തിന്
നാളീകേരം                       ഒരു കപ്പ്
ജീരകം                              കാൽ ടീസ്പൂൺ
ചുവന്ന മുളക്                     4 എണ്ണം
വെളിച്ചെണ്ണ                       രണ്ട് ടേബിൾസ്പൂൺ
കടുക് കാൽ                       ടീസ്പൂൺ
കറിവേപ്പില                        രണ്ട് തണ്ട്

തയ്യാറാക്കേണ്ട വിധം...

പയറ് കഴുകി വൃത്തിയാക്കി വെള്ളത്തിൽ ഇട്ട് വയ്ക്കുക. ശേഷം മത്തങ്ങ നല്ല പോലെ നുറുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, ജീരകം, ചുവന്ന മുളക് ചേർത്ത് അരയ്ക്കുക. വേവിച്ചു വെച്ചിരിക്കുന്ന മത്തങ്ങയിലേക്ക് ചേർത്ത് ഒന്ന് വേവിക്കുക. അതിലേക്ക് വറുത്ത് ചേർക്കാം. വെളിച്ചെണ്ണയിൽ കടുക്, ചുവന്ന മുളക്, നാളീകേരം, കറിവേപ്പില ഒന്ന് ഫ്രൈ ആക്കി ചേർക്കാം. നാളീകേരം ഫ്രൈ ആക്കി ചേർക്കുന്നതാണ് എരിശ്ശേരിയുടെ സ്വാദ്. 

റെസിപ്പി തയ്യാറാക്കിയത് ശുഭ...

മാമ്പഴം കൊണ്ടൊരു കിടിലൻ പേട ; റെസിപ്പി

 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ