Summer Fest : ചൂടല്ലേ, ഒരു അടിപൊളി ഡ്രിങ്ക്‌‌ തയ്യാറാക്കിയാലോ?

Published : Apr 24, 2024, 03:16 PM ISTUpdated : Apr 24, 2024, 03:29 PM IST
Summer Fest :  ചൂടല്ലേ, ഒരു അടിപൊളി ഡ്രിങ്ക്‌‌ തയ്യാറാക്കിയാലോ?

Synopsis

ഈ ചൂടത്ത് മനസും ശരീരവും തണുപ്പിക്കാൻ അടിപൊളി Blue Lagoon Mocktail തയ്യാറാക്കിയാലോ?.രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്...  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

ചൂടുകാലത്ത് ദേഹത്തിനും മനസ്സിനും കുളിർമ എകാൻ വീട്ടിൽ തയ്യാറാക്കാം ഒരു സ്പെഷ്യൽ ഡ്രിങ്ക്‌‌. രുചികരമായ 
Blue Lagoon Mocktail തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

 നാരങ്ങ                    3 എണ്ണം
പുതിനയില           ഒരു പിടി
Curacao syrup           മൂന്ന് സ്പൂൺ
സോഡ                        കുറച്ച്
പഞ്ചസാര  പൊടിച്ചത് ആവശ്യത്തിന്.

തയ്യാ‍റാക്കുന്ന വിധം...

നാരങ്ങ ഒന്ന് രണ്ടെണ്ണം juice extract ചെയ്യുക. ഒരു നാരങ്ങ ചെറുതായി മുറിക്കുക. മുറിച്ച നാരങ്ങ കഷ്ണങ്ങളും പുതിന ഇലയും ഒരു പാത്രത്തിൽ  ചെറുതായി ക്രഷ് ചെയ്യുക. അതിലേക്ക് പഞ്ചസാരയും Curacao syrup ഉം മിക്സ് ചെയ്യുക. ശേഷം ഒരു ​ഗ്ലാസിൽ ആസ് ക്യൂബുകൾ ഇട്ട് കുറച്ച് സോഡയും പിന്നെ ഉണ്ടാക്കിയ juice മിക്സും ചേർക്കുക. Blue Lagoon mocktail തയ്യാറായി...

മനസ്സും വയറും നിറയാൻ സ്വാദിഷ്ടമായ മാമ്പഴം റാഗി സ്മൂത്തി; റെസിപ്പി
 

PREV
Read more Articles on
click me!

Recommended Stories

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍