ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പണി കിട്ടും!

By Web TeamFirst Published Feb 28, 2020, 6:14 PM IST
Highlights

ആവശ്യമായത്രയും പച്ചക്കറിയും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. എന്നാല്‍ ഇത് ശരീരത്തിന് മാത്രമല്ല പ്രതിസന്ധികള്‍ സൃഷ്ടിക്കുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത്' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്

ശരീരത്തിന് അവശ്യം വേണ്ട മിക്ക ഘടകങ്ങളും നമ്മള്‍ നേടുന്നത് ഭക്ഷണത്തിലൂടെയാണ്. ഇതില്‍ തന്നെ, പച്ചക്കറികളേയും പഴങ്ങളേയുമാണ് ഏറെയും നാം ആശ്രയിക്കുന്നത്. ആവശ്യമായത്രയും പച്ചക്കറിയും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. 

എന്നാല്‍ ഇത് ശരീരത്തിന് മാത്രമല്ല പ്രതിസന്ധികള്‍ സൃഷ്ടിക്കുകയെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വിയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ഹെല്‍ത്ത്' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

ആവശ്യത്തിന് പച്ചക്കറിയും പഴങ്ങളും കഴിക്കാത്ത പക്ഷം ഒരു വ്യക്തിയില്‍ കടുത്ത രീതിയില്‍ ഉത്കണ്ഠ (ആംഗ്‌സൈറ്റി) കാണാന്‍ സാധ്യതയുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മുടെ മാനസികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്ന് ചുരുക്കം. 

ഇത് പരിഹരിക്കണമെങ്കില്‍, തീര്‍ച്ചയായും ഡയറ്റില്‍ മാറ്റം വരുത്തിയേ പറ്റൂ. ഇതോടൊപ്പം തന്നെ മഞ്ഞള്‍, കട്ടത്തൈര്, ഗ്രീന്‍ ടീ, ഫാറ്റി ഫിഷ്, ബദാം, ഓട്ട്‌സ്, മുട്ട, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിങ്ങനെയുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഉത്കണ്ഠ കുറയ്ക്കാനാകും.

click me!