സീതപ്പഴം ഇഷ്ടമാണോ? കഴിക്കും മുമ്പറിയാം ഇക്കാര്യങ്ങള്‍...

By Web TeamFirst Published Oct 15, 2019, 2:59 PM IST
Highlights

ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ ഇങ്ങനെ ഒരുപിടി ഘടകങ്ങളാല്‍ സമ്പന്നമാണ് സീതപ്പഴം. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്‍ത്താന്‍ സീതപ്പഴത്തിനാകും

നമ്മുടെ ഫ്രൂട്ട് വിപണിയില്‍ സീസണനുസരിച്ച് വ്യാപകമായി കാണാറുള്ള ഒന്നാണ് സീതപ്പഴം (കസ്റ്റാര്‍ഡ് ആപ്പിള്‍). നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ ഇതിന്റെ മരങ്ങളും ഇഷ്ടം പോലെ കാണാം. രുചിയോടെ കഴിക്കാവുന്ന ഒരു പഴം എന്നതിലധികം സീതപ്പഴത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പലര്‍ക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റി കാര്യമായ ധാരണകളില്ലെന്നതാണ് സത്യം. 

ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകള്‍, ധാതുക്കള്‍, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍ ഇങ്ങനെ ഒരുപിടി ഘടകങ്ങളാല്‍ സമ്പന്നമാണ് സീതപ്പഴം. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, ചര്‍മ്മത്തിന് ഭംഗിയേകാനും തുടങ്ങി ഗൗരവമായ പല രോഗങ്ങളേയും അകറ്റിനിര്‍ത്താന്‍ സീതപ്പഴത്തിനാകും. 

സീതപ്പഴത്തിന്റെ എട്ട് ഗുണങ്ങള്‍...

1. അള്‍സര്‍, അസിഡിറ്റി എന്നിവയെ അകറ്റാന്‍ ഏറെ സഹായകമാണ് സീതപ്പഴം. 

2. ചര്‍മ്മത്തിന് തിളക്കമേകാന്‍ സഹായിക്കുന്ന മൈക്രോന്യൂട്രിയന്റ്‌സ് അടങ്ങിയിട്ടുള്ള ഫലമാണിത്. 

3. കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധിക്ഷമതയ്ക്കും ഉത്തമമാണ് സീതപ്പഴം. 

4. ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ചയുള്ളവര്‍ ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. 

5. ഫൈബറിനാല്‍ സമ്പന്നമായത് കൊണ്ട് മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗഗമാക്കാനും ഇത് സഹായകമാണ്.

6. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും നല്ലതാണ് സീതപ്പഴം. 

7. പ്രമേഹത്തിനെതിരെ പൊരുതാനുള്ള കഴിവുള്ള പഴമാണ് സീതപ്പഴം. 

8. ക്യാന്‍സറിനെ ചെറുക്കാനും ഒരു പരിധി വരെ സീതപ്പഴത്തിനാകും.

click me!