വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

Published : Feb 11, 2024, 10:32 PM ISTUpdated : Feb 11, 2024, 10:36 PM IST
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കാം ഈ പാനീയങ്ങള്‍...

Synopsis

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. 

വയറിലെ കൊഴുപ്പ് കുറയ്ക്കാനായി ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ വയറു കുറയ്ക്കാനും വണ്ണം കുറയ്ക്കാനും കഴിയും. വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

രാവിലെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. 

രണ്ട്... 

ഗ്രീന്‍ ടീയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കലോറിയെ കത്തിക്കാന്‍ സഹായിക്കും. 

മൂന്ന്... 

ആപ്പിള്‍ സൈഡന്‍ വിനഗര്‍ കുടിക്കുന്നതും വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും. 

നാല്... 

ഇഞ്ചി ചായ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഇഞ്ചി ചായ കുടിക്കുന്നതും വയറു കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. 

അഞ്ച്... 

മഞ്ഞള്‍ പാല്‍ ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കും. 

ആറ്... 

വെള്ളരിക്ക ജ്യൂസ് ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാന്‍ കഴിയും. 

ഏഴ്... 

ചിയാ സീഡ് വെള്ളം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ രാവിലെ കുടിക്കുന്നതും അമിത വണ്ണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അടിവയറ്റിലെ കൊഴുപ്പിനെ അകറ്റാന്‍ കഴിക്കാം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

Health Tips : ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് നിർബന്ധമായും ഒഴിവാക്കണം, കാരണം
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്