തരംഗം തീരുന്നില്ല; അരിസോണയില്‍ സാലഡിലും 'സാന്‍ഡേഴ്സണ്‍'

By Web TeamFirst Published Feb 13, 2021, 10:48 AM IST
Highlights

ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ മാസ്കും ​ഗ്ലൗസും കോട്ടുമെല്ലാമിട്ടുളള സാന്‍ഡേഴ്സന്‍റെ ഇരിപ്പ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ ഭക്ഷണമേശയിലും സാന്‍ഡേഴ്സണ്‍ താരമാവുകയാണ്. നിരവധി പച്ചക്കറി ഉപയോഗിച്ചുള്ള സാലഡിലാണ് സാന്‍ഡേഴ്സന്‍ ഇടം പിടിച്ചത്.

ദില്ലി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാളുകള്‍ ആയെങ്കിലും സെനറ്ററായ ബേര്‍ണി സാന്‍ഡേഴ്സണിനെ ആളുകള്‍ മറക്കുന്നില്ല. ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ മാസ്കും ​ഗ്ലൗസും കോട്ടുമെല്ലാമിട്ടുളള സാന്‍ഡേഴ്സന്‍റെ ഇരിപ്പ് ട്രോളന്മാര്‍ ഏറ്റെടുത്തിരുന്നു. എന്നാലിപ്പോള്‍ ഭക്ഷണമേശയിലും സാന്‍ഡേഴ്സണ്‍ താരമാവുകയാണ്. നിരവധി പച്ചക്കറി ഉപയോഗിച്ചുള്ള സാലഡിലാണ് സാന്‍ഡേഴ്സന്‍ ഇടം പിടിച്ചത്.

അമേരിക്കയിലെ അരിസോണയിലുള്ള കലാകാരിയായ സാന്ദ്രാ മാര്‍ഷലാണ് സാലഡില്‍ സാന്‍ഡേഴ്സണെ ഒരുക്കിയത്. കെയില്‍, ഉരുളക്കിഴങ്ങ്, ക്വാളിഫ്ലവര്‍ അടക്കമുള്ള പച്ചക്കറികളുപയോഗിച്ചാണ് സാന്‍ഡേഴ്സണെ ഉണ്ടാക്കിയിരിക്കുന്നത്. യുഎസ് ക്യാപ്പിറ്റോളിലെ സ്ഥാനാരോഹണ ചടങ്ങിനിടയിലെ സാന്‍ഡേഴ്സന്‍റെ ഇരിപ്പ് അതേപോലെ സൃഷ്ടിക്കാന്‍ സാന്ദ്രയ്ക്ക്  സാധിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് സാലർഡ് സാന്‍ഡേഴ്സന്‍റെ ചിത്രം സാന്ദ്ര പോസ്റ്റ് ചെയ്തത്. കുറഞ്ഞ സമയം കൊണ്ട് ചിത്രം വൈറലായി. നിരവധിപ്പേരാണാണ് കലാകാരിക്ക് അഭിനന്ദനവുമായി എത്തുന്നത്. 

പ്രമുഖ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗ് അടക്കമുള്ളവര്‍ സാന്ദ്രയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. ജനുവരിയില്‍ ടെക്സാസ് സ്വദേശിയായ വനിത സാന്‍ഡേഴ്സനെ  ക്രോഷറ്റ് പാവയുടെ രൂപത്തില്‍ നിര്‍മ്മിച്ചിരുന്നു.  9 ഇഞ്ച് വലിപ്പമുള്ള പാവ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്നായിരുന്നു ഈ വനിത പറഞ്ഞിരുന്നത്. 

click me!