Latest Videos

റെഡ് ബുൾ മുതല്‍ ചൈനീസ് വെളുത്തുള്ളി വരെ; ഇന്ത്യയില്‍ നിരോധിച്ച ആറ് ഭക്ഷണങ്ങള്‍

By Web TeamFirst Published May 8, 2024, 5:33 PM IST
Highlights

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ) നിരവധി കാരണങ്ങൾ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. 

ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ) നിരവധി കാരണങ്ങൾ കൊണ്ട് വിവിധ വര്‍ഷങ്ങളില്‍ നിരോധിച്ച ചില ഭക്ഷണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

1. ചൈനീസ് പാലും പാലുത്പന്നങ്ങളും 

2008ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച ഭക്ഷണങ്ങളാണ് ചൈനീസ് പാലും ഇതുപയോഗിച്ചുള്ള പാലുത്പന്നങ്ങളും. അമിത അളവിലുള്ള മെലാനിൻ, ശരീരത്തിന് ഹാനികരമാകുന്ന കെമിക്കലുകൾ എന്നിവ ചേർത്താണ് ഇവ നിർമിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്. 

2. പഴങ്ങൾ പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ

പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന കാൽസ്യം കാർബൈഡ്, എഥിലീൻ ഗ്യാസ് തുടങ്ങിയ രാസവസ്തുക്കളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇവ ചില ക്യാന്‍സര്‍ സാധ്യതയെ കൂട്ടുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധിച്ചത്. 

3. പൊട്ടാസ്യം ബ്രോമേറ്റ്

2016-ൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച  ഒന്നാണ് പൊട്ടസ്യം ബ്രോമേറ്റ്. ബ്രെഡുകൾ പോലുള്ളവയിലായിരുന്നു ഇവ അമിതമായി ചേർത്തിരുന്നത്.  പൊട്ടാസ്യം ബ്രോമേറ്റിന്റെ അമിത ഉപയോഗം തൈറോയ്ഡ് ക്യാൻസറിലേയ്ക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്രെഡ്, ബേക്കറി ഉത്പന്നങ്ങൾ എന്നിവയിൽ പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കരുതെന്ന കർശന നിർദേശം ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകിയത്. 

4. റെഡ് ബുൾ എനർജി ഡ്രിംഗ്

നിലവിൽ വിൽക്കപ്പെടുന്ന റെഡ് ബുൾ എന്ന എനർജി ഡ്രിങ്ക് 2006-ൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ബാൻ ചെയ്ത പാനീയമാണ്. ഇവയിൽ അമിതമായി അടങ്ങിയിട്ടുള്ള കഫൈൻ എന്ന പദാർത്ഥം ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്‌ക്കുമെന്ന് കണ്ടെത്തിയിരുന്നു. രക്തസമ്മർദ്ദം ഉയരുന്നതിനും, നിർജ്ജലീകരണത്തിനും, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ഈ പാനീയം കാരണമാകുന്നു എന്നായിരുന്നു കണ്ടെത്തല്‍. 

5. സസഫറസ് ഓയിൽ

ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ഉയർന്ന എരുസിക് ആസിഡിന്‍റെ അംശം കാരണം 2003-ൽ എഫ്എസ്എസ്എഐ സസഫറസ് ഓയിൽ നിരോധിച്ചിരുന്നു. സാസഫറസ് ഓയിലിലെ എറൂസിക് ആസിഡിന്‍റെ അളവ് അനുവദനീയമായ പരിധി കവിഞ്ഞതിനെ തുടര്‍ന്നാണ് ഇവ നിരോധിച്ചത്. 

6. ചൈനീസ് വെളുത്തുള്ളി 

ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത വെളുത്തുള്ളിയിൽ ഉയർന്ന അളവില്‍ കീടനാശിനി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2019- ല്‍ എഫ്എസ്എസ്എഐ ഇവ നിരോധിച്ചത്. 

Also read: രാവിലെ വെറും വയറ്റില്‍ പെരുംജീരകമിട്ട വെള്ളം കുടിക്കൂ; ഈ എട്ട് ആരോഗ്യ പ്രശ്നങ്ങളെ തടയാം

youtubevideo

click me!