വിറ്റാമിൻ എ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ, പ്രതിരോധശേഷി വർദ്ധിപ്പിക്കാം

By Web TeamFirst Published Feb 5, 2021, 4:04 PM IST
Highlights

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് മോളിക്കുലാർ മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ഈ കൊവിഡ് കാലത്ത് വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്താൻ ശ്രമിക്കുക. വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്‌ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് 'മോളിക്കുലാർ മെറ്റബോളിസം' ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണങ്ങൾ കണ്ണിന്റെ കാഴ്ചയ്ക്കും പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

പപ്പായ...

 വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍ ഇങ്ങനെ നിരവധി പോഷകങ്ങളുടെ കലവറയാണ് പപ്പായ. പപ്പായ ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ദഹനേന്ദ്രിയങ്ങളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. 

 

 

കാരറ്റ്...

വിറ്റാമിന്‍ മാത്രമല്ല, നാരുകളാല്‍ സമ്പുഷ്ടമാണ് കാരറ്റ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കാരറ്റ് ശീലമാക്കാം.

ഇലക്കറികൾ...

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഭക്ഷണമാണ് പലതരം ഇലക്കറികള്‍. വിറ്റാമിന്‍ എ മാത്രമല്ല, സി, ഇ, നാരുകള്‍, വിറ്റാമിന്‍ ബി 6, മഗ്നീഷ്യം എന്നിവയും ചീരപോലുള്ള പച്ചിലക്കറികളില്‍ സമൃദ്ധമാണ്. കണ്ണിന്റെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഇവ ശീലമാക്കുന്നത് നല്ലതാണ്.

 

 

മധുരക്കിഴങ്ങ്...

 വിറ്റാമിൻ എ, ബീറ്റാ കരോട്ടിനും ധാരാളമായി മധുരക്കിഴങ്ങളിൽ അടങ്ങിയിരിക്കുന്നു. കാഴ്ചശക്തി വർദ്ധിപ്പിക്കാനും രോ​ഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും മധുരക്കിഴങ്ങ് കഴിക്കുന്നത് ​ഗുണം ചെയ്യും.

click me!