തലവേദനയുള്ളപ്പോള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Published : Oct 17, 2024, 10:19 PM ISTUpdated : Oct 17, 2024, 10:27 PM IST
തലവേദനയുള്ളപ്പോള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

Synopsis

തലവേദനയ്ക്ക് പല കാരണങ്ങളുണ്ട്. മൈഗ്രെയ്ൻ പോലുള്ള ചില തലവേദനകൾക്ക് ഭക്ഷണവും കാരണമാകാം. കോഫിയിലെ കഫീൻ, ചുവന്ന വൈൻ, പുളിയുള്ള ഭക്ഷണം, തൈര്, ക്രീം, ചോക്ലേറ്റ്, ചീസ്, മദ്യം, അച്ചാർ, എരിവും ഉപ്പും കൂടിയ ഭക്ഷണങ്ങൾ എന്നിവ ചിലരിൽ തലവേദന വർദ്ധിപ്പിക്കും. ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടുക.

തലവേദന ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. പല കാരണങ്ങൾ കൊണ്ടും തലവേദന വരാം. അക്കൂട്ടത്തില്‍ അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേൻ. ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാക്കാം. അല്ലെങ്കില്‍ തലവേദനയുള്ളപ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ചിലരില്‍ കോഫി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് ഇത്തരത്തില്‍ തലവേദന വര്‍ധിപ്പിക്കുന്നത്. അതുപോലെ ചുവന്ന വൈൻ, പുളി അധികമുള്ള ഭക്ഷണങ്ങള്‍, തൈര്, ക്രീം എന്നിവയും തലവേദനയുള്ളപ്പോള്‍ കഴിക്കുന്നത് ചിലര്‍ക്ക് നല്ലതല്ല. ചോക്ലേറ്റും തലവേദനയെ  കൂട്ടാം. കാരണം ചോക്ലേറ്റില്‍ കഫൈന്‍, ബീറ്റാ-ഫെനൈലെഥൈലാമൈന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചിലരില്‍ തലവേദന ഉണ്ടാക്കാം. ചീസ് ചിലരില്‍ തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസും തലവേദനയുള്ളപ്പോള്‍ അമിതമായി കഴിക്കേണ്ട. 

മൈഗ്രേൻ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ് അമിത മദ്യപാനം എന്ന് എല്ലാവര്‍ക്കും അറിയാം.  മദ്യപാനം മൈഗ്രേൻ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു. അച്ചാര്‍ പോലുള്ളവയുടെ ഉപയോഗവും പരിമിതപ്പെടുത്തണം. അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേൻ സാധ്യത കൂട്ടാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പീനട്ട് ബട്ടറോ ചീസോ; പ്രോട്ടീൻ കൂടുതലുള്ളത് ഏതാണ്?

youtubevideo

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍