കൈകളിലെയും കാലുകളിലെയും മരവിപ്പ് മാറ്റാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

Published : Mar 06, 2024, 12:45 PM IST
കൈകളിലെയും കാലുകളിലെയും മരവിപ്പ് മാറ്റാന്‍ കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...

Synopsis

രക്തപ്രവാഹം തടസപ്പെട്ടാല്‍ അത് ഹൃദയത്തിന്‍റെയും വൃക്കകളുടെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യത്തെ ബാധിക്കും. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പും വേദനയും ഉണ്ടാകാനും സാധ്യത ഉണ്ട്.

ശരീരത്തിലെ എല്ലാ അവയവങ്ങളിലേയ്ക്കും ആവശ്യത്തിന് രക്തയോട്ടം ലഭിക്കേണ്ടത് ഏറെ പ്രധാനമാണ്. രക്തപ്രവാഹം തടസപ്പെട്ടാല്‍ അത് ഹൃദയത്തിന്‍റെയും വൃക്കകളുടെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യത്തെ ബാധിക്കും. രക്തചംക്രമണം കുറഞ്ഞാല്‍, കൈകളിലും കാലുകളിലും മരവിപ്പും വേദനയും ഉണ്ടാകാനും സാധ്യത ഉണ്ട്.  

രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബീറ്റ്റൂട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. നൈട്രേറ്റുകളുടെ ഉറവിടമായ ബീറ്റ്‌റൂട്ട് രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. 

രണ്ട്... 

മാതളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളും നൈട്രേറ്റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

മൂന്ന്... 

ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും കൈകളിലെയും കാലുകളിലെയും ഇത്തരം മരവിപ്പിനെ തടയാനും സഹായിക്കും. 

നാല്... 

ബെറി പഴങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.

അഞ്ച്... 

നട്സ് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും മറ്റും അടങ്ങിയ ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആറ്...  

ഓറഞ്ച്, നാരങ്ങ, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പഴങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍‌പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവയും രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ പത്ത് ഭക്ഷണങ്ങള്‍ പതിവാക്കൂ, ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് തടയാം...

youtubevideo


 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...