Health Tips: കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍...

Published : Feb 21, 2024, 07:41 AM ISTUpdated : Feb 21, 2024, 08:49 AM IST
Health Tips: കുടലിൽ നല്ലയിനം ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട 10 ഭക്ഷണങ്ങള്‍...

Synopsis

വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

നമ്മുടെ കുടലില്‍ നല്ലതും ചീത്തയുമായ നിരവധി ബാക്ടീരിയകൾ ഉണ്ട്. കുടലിലെ ഈ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുന്നു. വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങള്‍‌ ഉണ്ട്. അത്തരത്തില്‍ കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

തൈരാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രണ്ട്...

വെളുത്തുള്ളി ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കുടലിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്... 

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചിയില്‍ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത ബാക്ടീരിയകളെ അകറ്റി നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാല്... 

വാഴപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കുടലിൽ നല്ല ബാക്ടീരിയകൾ കൂടാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതും കുടലിൽ നല്ല ബാക്ടീരിയകൾ വര്‍ധിക്കാന്‍ സഹായിക്കും. 

അഞ്ച്...

പയർവർ​ഗങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫോളേറ്റ്, ഇരുമ്പ്, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് പയർ. ഇവ കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ആറ്... 

ഓട്സാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയതും പ്രീബയോട്ടിക് ഗുണങ്ങള്‍ ഉള്ളതുമായ ഓട്സ് കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

ഏഴ്...

ബട്ടര്‍മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് ബട്ടര്‍മില്‍ക്ക്. അതിനാല്‍ ബട്ടര്‍മില്‍ക്ക് കഴിക്കുന്നതും ദഹനത്തിനും കുടലിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

എട്ട്...

ഡാര്‍ക്ക് ചോക്ലേറ്റാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കഴിക്കുന്നതും  കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

ഒമ്പത്... 

വെള്ളിച്ചെണ്ണയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ വയറിലെ ചീത്ത ബാക്ടീരിയകളെ ഇല്ലാതാക്കാനും നല്ല ബാക്ടീരിയകളുടെ എണ്ണത്തെ വര്‍ധിപ്പിക്കാനും സഹായിക്കും. 

പത്ത്...

ബദാം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മറ്റ് വിറ്റാമിനുകളും അടങ്ങിയ ബദാം കഴിക്കുന്നതും കുടലിലെ ബാക്ടീരിയകളുടെ എണ്ണം കൂടാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തിലെ ചൊറിച്ചിലും ദഹനപ്രശ്‌നങ്ങളും; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

youtubevideo

PREV
click me!

Recommended Stories

2025 ൽ ട്രെൻഡായ ആരോഗ്യകരമായ 5 ഭക്ഷണ, പോഷകാഹാര രീതികൾ ഇതാണ്
നാല്പത് കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട പ്രോട്ടീൻ അടങ്ങിയ 4 ഭക്ഷണങ്ങൾ