പൊരിച്ച ചീസ് 'ക്യൂബ്' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

Published : May 08, 2023, 09:49 AM IST
പൊരിച്ച ചീസ് 'ക്യൂബ്' കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

Synopsis

നെയ്യ് നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി,  ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്‍റെയും ഉറവിടമാണ്. 

പുതിയതും വ്യത്യസ്തവുമായ പാചകപരീക്ഷണങ്ങള്‍ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങള്‍. ഓരോ ദിവസവും പല തരത്തിലുള്ള വീഡിയോകളാണ് ഇത്തരത്തില്‍ വൈറലാകുന്നത്. ചില വിചിത്ര പാചക പരീക്ഷണങ്ങള്‍ വലിയ വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. അടുത്തിടെയാണ് പലരുടെയും പ്രിയപ്പെട്ട ഉത്തരേന്ത്യൻ വിഭവമായ പറാത്തയില്‍ നടത്തിയ ഒരു പരീക്ഷണം നാം കണ്ടത്. നെയ്യില്‍ കുളിപ്പിച്ചാണ് ഇവിടെ ഈ പറാത്ത വഴിയോര കച്ചവടക്കാരന്‍ തയ്യാറാക്കിയത്. 

നെയ്യ് നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്. ആന്‍റി ഓക്സിഡന്‍റുകളും ഫാറ്റും മിനറലുകളും, വിറ്റാമിൻ എ, ഡി,  ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെയ്യ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. കൂടാതെ, ഇത് ആരോഗ്യകരമായ കൊഴുപ്പിന്‍റെയും ഉറവിടമാണ്. അസിഡിറ്റി കുറയ്ക്കുന്നതിനും സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ദഹനമില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് നെയ്യ് എന്നാണ് ആയൂര്‍വേദം പറയുന്നത്. എന്നാല്‍ ഈ നെയ്യെ വരെ കൊല്ലുന്ന പല പരീക്ഷണങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. 

അത്തരമൊരു നെയ്യ് പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചീസ് കഷ്ണങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു ചുവന്ന  'ക്യൂബ്' ആണ് വീഡിയോയില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വെള്ള, മഞ്ഞ എന്നീ നിറത്തിലുള്ള രണ്ട് വ്യത്യസ്ത ചീസ് കഷ്ണങ്ങളാണ് ആദ്യം അടക്കി വയ്ക്കുന്നത്. എണ്ണി നോക്കിയാല്‍ 20-ലധികം ചീസ് കഷ്ണങ്ങൾ കാണാം. ഇതിന്‍റെ മുകളിലേയ്ക്ക് ചീസ് പോലെ തോന്നുന്ന വെള്ള നിറത്തിലുള്ള ഒരു ദ്രാവകം ഒഴിക്കുകയാണ്. ശേഷം മസാലകൾ ചേർത്ത ഒരു ചുവന്ന കൂട്ട് ഇതിലേയ്ക്ക് പൂശുന്നു. ശേഷം ഇവയെ എണ്ണയില്‍ മുക്കി നന്നായി പൊരിച്ചെടുത്ത് കഴിക്കുകയാണ്. 

ഇതുവരെ 17.5 മില്യൺ കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോയ്ക്ക് താഴെ ചീസ് പ്രേമികള്‍ നല്ല രീതിയില്‍ വിമര്‍ശനം അറിയിക്കുകയും ചെയ്തു. "വേണ്ട നന്ദി. ഞാൻ എന്‍റെ ജീവിതത്തെ സ്നേഹിക്കുന്നു" - ഒരു ഉപയോക്താവ് മറുപടി നൽകി. എല്ലാത്തിനെയും ഇങ്ങനെ വറുക്കുന്നത് ഒന്ന് നിര്‍ത്തൂ എന്നാണ് മറ്റൊരാള്‍ കമന്‍റ് ചെയ്തത്. 

 

Also Read: വണ്ണം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ