ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

Published : May 04, 2024, 07:38 PM ISTUpdated : May 04, 2024, 07:39 PM IST
ഉയര്‍ന്ന കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് പഴങ്ങള്‍

Synopsis

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണ്. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ്  ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്.

നമ്മുടെ ആരോഗ്യവും ഭക്ഷണക്രമവുമായി അഭേദ്യമായ ബന്ധമുണ്ട്. ഭക്ഷണരീതിയില്‍ കൃത്യമായ മാറ്റം കൊണ്ടുവന്നാല്‍തന്നെ ചീത്ത കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളെ അകറ്റാം. ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് പലരേയും ബുദ്ധിമുട്ടിലാക്കുന്ന പ്രശ്‌നമാണ്. ഹൃദയാഘാതം, പക്ഷാഘാതം ഉള്‍പ്പെടെ മരണകാരണമായേക്കാവുന്ന പല രോഗങ്ങളിലേക്ക് നയിക്കുന്ന പ്രശ്നമാണ്  ഉയര്‍ന്ന കൊളസ്ട്രോള്‍ തോത്. 

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

1. അവക്കാഡോ

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും അടങ്ങിയതാണ് അവക്കാഡോ  അഥവാ വെണ്ണപ്പഴം.  കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ  വെച്ച് കഴിക്കുന്നത് നല്ലതാണ്. 

2. മുന്തിരി 

വിറ്റാമിനുകളും മറ്റും അടങ്ങിയ മുന്തിരി കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

3. സിട്രസ് പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, മുന്തിരി പോലുള്ള സിട്രസ് പഴങ്ങളെല്ലാം കൊളസ്ട്രോള്‍ തോത് നിയന്ത്രിക്കുന്നവയാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബറും ലിമോനോയ്ഡ് സംയുക്തങ്ങളും രക്തധമനികള്‍ കട്ടിയാകുന്നത് തടഞ്ഞ് എല്‍ഡിഎല്‍ തോത് കുറച്ച് കൊണ്ടു വരുന്നു. 

4. വാഴപ്പഴം 

പൊട്ടാസ്യവും ഫൈബറും അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

5. ആപ്പിള്‍ 

വിറ്റാമിന്‍ സി, ഇ തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. പെക്ടിന്‍, ഫൈബര്‍ എന്നിവയും അടങ്ങിയ ആപ്പിള്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

6. ബെറി പഴങ്ങള്‍ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ ഉയര്‍ന്ന കൊളസ്ട്രോൾ നില കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

7. തണ്ണിമത്തന്‍ 

തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. 

8. പപ്പായ 

പപ്പായയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും. 

Also read: പത്തേ പത്ത് ഭക്ഷണങ്ങള്‍ പതിവാക്കൂ, കരളിനെ സംരക്ഷിക്കാം

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍