വെജിറ്റേറിയന്മാർക്ക് ശുഭവാർത്ത, 3ഡി പ്രിന്റഡ് വേഗൻ മാംസം വികസിപ്പിച്ചെടുത്ത് ഇസ്രായേലി കമ്പനി

By Web TeamFirst Published Jul 4, 2020, 2:29 PM IST
Highlights

ഇറച്ചിക്കഷ്‌ണം കയ്യിലെടുത്ത് കടിച്ചു വലിക്കുന്ന ആ അനുഭവം അയവിറക്കുന്ന, ഈയടുത്ത് വെജിറ്റേറിയന്മാരായി മാറിയ കൂട്ടരെയാണ് 'മോക്ക് മീറ്റ്' നിർമാതാക്കൾ ലക്ഷ്യമിടുന്നത്. 
 

കൂടുതൽ പേർ വെജിറ്റേറിയൻ ഭക്ഷണത്തിലേക്ക് ചുരുങ്ങാനുള്ള തീരുമാനം എടുക്കുന്നതിനനുസരിച്ച് വികസിച്ചുവരുന്നൊരു മാർക്കറ്റാണ് 'മോക്ക് മീറ്റ്' അഥവാ 'കൃത്രിമ വെജിറ്റേറിയൻ മാംസ'ത്തിന്റേത്. സസ്യോത്പന്നങ്ങൾ മാംസത്തിന്റെ രൂപത്തിൽ നിർമ്മിച്ചെടുക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് 'മോക്ക് മീറ്റ്' എന്നറിയപ്പെടുന്നത്. ഇപ്പോൾ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അത്രക്ക് സാധാരണമല്ലാത്ത മാംസത്തിന്റെ ഉപഭോഗം വീണ്ടും കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, ഇറച്ചിക്കഷ്‌ണം കയ്യിലെടുത്ത് കടിച്ചു വലിക്കുന്ന ആ അനുഭവം അയവിറക്കുന്ന, ഈയടുത്ത് വെജിറ്റേറിയന്മാരായി മാറിയ കൂട്ടരെയാണ് 'മോക്ക് മീറ്റ്' നിർമാതാക്കൾ ലക്ഷ്യമിടുന്നത്. 

 

ഫുഡ് ഇന്ഡസ്ട്രിയിലെ സാങ്കേതികവളർച്ചയുടെ ഗുണം പറ്റിക്കൊണ്ട് മോക്ക് മീറ്റ് വിപണിയും വിപ്ലവകരമായ ചില ഉത്പന്നങ്ങളുടെ വരവറിയിക്കുകയാണ്. ഇസ്രായേലി കമ്പനിയായ 'റീഡിഫൈൻ മീറ്റ്' തങ്ങളുടെ ഗവേഷണശാലകളിൽ വികസിപ്പിച്ചെടുത്തിരിക്കുന്ന പുതിയ 3 ഡി മീറ്റ് പ്രിന്റിങ് ടെക്‌നോളജി അവരെ യഥാർത്ഥ മാംസത്തിന്റെ അതെ ടെക്സ്ചറിലും, ലുക്കിലും, അതേ മണത്തോടെയും, ഏറെക്കുറെ അതേ രുചിയോടെയുമുള്ള എന്നാൽ അതേസമയം പൂർണമായും വെജിറ്റേറിയൻ ആയ മാംസം നിർമ്മിച്ചെടുക്കാൻ പ്രാപ്തരാക്കിയിരിക്കുകയാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Redefine Meat (@redefinemeat) on Jul 1, 2020 at 8:41am PDT

 

ഈ ഉത്പന്നങ്ങൾ അധികം വൈകാതെ ഹൈ എൻഡ് റെസ്റ്റോറന്റുകളിലൂടെ പുറത്തിറക്കാൻ ഒരുങ്ങിയിരിക്കുകയാണ് റീഡിഫൈൻ മീറ്റിന്റെ മാർക്കറ്റിംഗ് ടീം. ഭക്ഷണം മീറ്റ് ഡിജിറ്റൽ മോഡലിംഗ് വഴി മാംസത്തിന്റെ അതേ രൂപഘടനയോടെ ഡിസൈൻ ചെയ്തെടുത്ത്, അതിനെ ത്രീഡി ഫുഡ് പ്രിന്റിങ് ടെക്‌നോളജി വഴി പ്രിന്റ് ചെയ്തെടുക്കുന്ന സാങ്കേതിക വിദ്യ ഈ ഇസ്രായേലി സ്ഥാപനത്തിന്റെ പക്കലുണ്ട്. സാധാരണ മാംസം പാചകം ചെയുന്ന അതേ പ്രക്രിയ വഴി, അതേ ഇറച്ചി മസാലകളൊക്കെ ഇട്ടു കൊഴുപ്പിച്ചെടുത്ത്, ഈ മോക്ക് മീറ്റും പാകം ചെയ്തെടുക്കാം. 

തങ്ങളുടെ ഈ ഉത്പന്നം കാലാവസ്ഥാ വ്യതിയാനത്തിനും, മാംസ ലഭ്യതയ്ക്കും ഒക്കെ അതീതമായി ഏത് കാലത്തും വേണ്ടത്ര മോക്ക് മീറ്റ് ലോകത്തിനു നൽകാൻ സഹായകമാകും എന്ന് അവർ കരുതുന്നു. 

click me!