വെളുത്തുള്ളി പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Published : May 22, 2023, 05:23 PM IST
വെളുത്തുള്ളി പതിവായി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

Synopsis

ദിവസവും നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവകള്‍ പലതുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വെളുത്തുള്ളി. പലരും വെളുത്തുള്ളി കഴിക്കാൻ മടിക്കാറുണ്ട്. അതിനാല്‍ തന്നെ കറികളിലും മറ്റും ചേര്‍ക്കാതിരിക്കാറുണ്ട്. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

നമ്മള്‍ കഴിക്കുന്ന ഭക്ഷണം ഏത് തരത്തിലുള്ളവയാണോ അവ തന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ ഡയറ്റില്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നോക്കേണ്ടതുണ്ട്. ആരോഗ്യാവസ്ഥകള്‍ അനുസരിച്ച് ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയോ ചിലത് ഒഴിവാക്കുകയോ എല്ലാം ചെയ്യേണ്ടി വരാം.

എന്തായാലും ദിവസവും നാം കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഒഴിച്ചുകൂടാൻ പറ്റാത്ത ചേരുവകള്‍ പലതുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വെളുത്തുള്ളി. പലരും വെളുത്തുള്ളി കഴിക്കാൻ മടിക്കാറുണ്ട്. അതിനാല്‍ തന്നെ കറികളിലും മറ്റും ചേര്‍ക്കാതിരിക്കാറുണ്ട്. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് എന്തുകൊണ്ടെല്ലാം ആണെന്നും വിശദമാക്കാം... 

ഒന്ന്...

വെളുത്തുള്ളി കഴിക്കുന്നത് പൊതുവില്‍ ഹൃദയത്തിന് നല്ലതാണ്. ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനാണ് വെളുത്തുള്ളി ഏറെയും സഹായകമാകുന്നത്. ഇതിലൂടെയാണ് ഹൃദയാരോഗ്യത്തിനും വെളുത്തുള്ളിയും നല്ലതാകുന്നത്. 

രണ്ട്...

ദഹനപ്രശ്നങ്ങളില്‍ പെടുന്ന പല പ്രയാസങ്ങളും പരിഹരിക്കുന്നതിന് വെളുത്തുള്ളി വലിയ സഹായമാണ്. അതുപോലെ വയറ്റിനകത്ത് പെടുന്ന രോഗാണുക്കളുടെ നാശത്തിനും വെളുത്തുള്ളി സഹായിക്കുന്നത്. 

മൂന്ന്...

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും ഒരുപാട് സഹായിക്കുന്ന ചേരുവയാണ് വെളുത്തുള്ളി. രാവിലെ രണ്ട് അല്ലി വെളുത്തുള്ളി ചതച്ചത് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്. 

നാല്...

ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ അടിയുന്നത് കൊളസ്ട്രോള്‍ വര്‍ധിക്കാനും അതുവഴി ക്രമേണ ഹൃദയമടക്കമുള്ള അവയവങ്ങളുടെ പ്രവര്‍ത്തനം ബാധിക്കപ്പെടാനുമെല്ലാം കാരണമാകാറുണ്ട്. എന്നാല്‍ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോളിനെ ചെറുക്കുന്നു. 

അഞ്ച്...

നമ്മെ ബാധിക്കുന്ന വിവിധ ബാക്ടീരിയല്‍ അണുബാദകള്‍, ഫംഗല്‍ ബാധകള്‍ എന്നിവയെ എല്ലാം ചെറുക്കുന്നതിന് വെളുത്തുള്ളിക്ക് പ്രത്യേക കഴിവുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന 'അലിസിൻ' എന്ന ഘടകമാണ് ഇതിന് സഹായകമാകുന്നത്.

ആറ്...

ശരീരവേദനകള്‍ക്ക് ആശ്വാസം നല്‍കുന്നതിനും വെളുത്തുള്ളിക്ക് സാധിക്കും. ചിലര്‍ ഗാര്‍ലിക് ഓയില്‍ തന്നെ ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. 

ഏഴ്...

പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം വെളുത്തുള്ളിക്ക് ചില ക്യാൻസറുകളെ ചെറുക്കുന്നതിനും കഴിവുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നിലവില്‍ നടന്നുവരികയാണ്. 

എട്ട്...

രക്തം കട്ട പിടിക്കുന്ന അവസ്ഥയെ പ്രതിരോധിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. ചില സന്ദര്‍ഭങ്ങള്‍ രക്തം കട്ടയായി രക്തക്കുഴലുകളില്‍ ബ്ലോക്ക് സൃഷ്ടിക്കുന്നത് മരണത്തിന് വരെ കാരണമായി വരാറുണ്ട്. എന്നാല്‍ ഇതിനെ ചെറുക്കാനും വെളുത്തുള്ളിക്ക് കഴിയുമത്രേ. 

Also Read:- മോണയില്‍ നിന്ന് രക്തം, പെട്ടെന്ന് മുറിവോ ചതവോ പറ്റുന്നത്; കാരണം ഇതാകാം...

 

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍