അറി‍ഞ്ഞിരിക്കേണ്ടത്, പതിവായി പേരയ്ക്ക കഴിച്ചാൽ...

Published : Jun 06, 2023, 07:08 PM ISTUpdated : Jun 06, 2023, 07:17 PM IST
അറി‍ഞ്ഞിരിക്കേണ്ടത്, പതിവായി പേരയ്ക്ക കഴിച്ചാൽ...

Synopsis

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരയ്ക്കയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വി​ദ​ഗ്ധർ പറയുന്നു.  

പലരും ഇഷ്ടപ്പെടുന്ന പഴമാണ് പേരയ്ക്ക. ആൻറി ഓക്സിഡൻറുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഈ പോഷകങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഓറഞ്ചിനേക്കാൾ ഇരട്ടി വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിട്ടു‌ണ്ട്. ജേർണൽ ഓഫ് ബയോളജിക്കൽ റെഗുലേറ്റേർസ് ആൻഡ് ഹോമിയോസ്റ്റാറ്റിക് ഏജന്റസിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, മോശം ബാക്ടീരിയകളെയും നിങ്ങളുടെ ശരീരത്തിലെ വൈറസുകളെയും നശിപ്പിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങൾ പേരയ്ക്കയിൽ ഉണ്ടെന്ന് കണ്ടെത്തി.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താൻ പേരയ്ക്കയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി വി​ദ​ഗ്ധർ പറയുന്നു. നിരവധി പഠനങ്ങൾ പേരയിലയുടെ സത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, ദീർഘകാല രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ഇൻസുലിൻ പ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

19 ആളുകളിൽ നടത്തിയ ഒരു പഠനത്തിൽ, ഭക്ഷണത്തിന് ശേഷം പേരയ്ക്കയില ചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്ന് തെളിഞ്ഞു. ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നിർവീര്യമാക്കുന്നതിനും കുറയ്ക്കുന്നതിനും ഫലപ്രദമായ ശക്തമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ പേരയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൃഗങ്ങളിൽ നടത്തിയ പഠനത്തിലും ന്യൂട്രീഷ്യൻ ആൻഡ് കാൻസർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും പേരയ്ക്കയുടെ സത്തിന് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് കണ്ടെത്തി.

പേരയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന സോഡിയവും പൊട്ടാസ്യവുംരക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു. മാത്രമല്ല രക്താതിമർദ്ദം അനുഭവിക്കുന്നവർക്ക് ഇത് വളരെ സഹായകരവുമാണ്. ഹൃദയാരോഗ്യം വർധിപ്പിക്കാൻ പേരയ്ക്ക പല വിധത്തിൽ സഹായിച്ചേക്കാം. പേരയിലയിലെ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

പേരക്കയിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യവും ലയിക്കുന്ന നാരുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, പേരയ്ക്കയുടെ സത്ത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും മോശം എൽഡിഎൽ കൊളസ്ട്രോൾ കുറയുന്നതിനും "നല്ല" എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ വർദ്ധനവിനും കാരണമാകുന്നു. ആർത്തവ ദിന​ങ്ങളിലെ വേദനാജനകമായ ലക്ഷണങ്ങൾ ഒഴിവാക്കാൻ പേരയ്ക്കയ്ക്ക് കഴിയും.

Read more  ഈ അഞ്ച് പോഷകങ്ങൾ 'ഡാർക്ക് സർക്കിൾസ്' അകറ്റുന്നതിന് സഹായിക്കും

നാരുകളുടെ മികച്ച ഉറവിടമാണ് പേരയ്ക്ക. അതിനാൽ പേരക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യും. പേരയിലയുടെ സത്ത് ആന്റിമൈക്രോബയൽ ആണെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വയറിളക്കത്തിന് കാരണമാകുന്ന കുടലിലെ ദോഷകരമായ സൂക്ഷ്മാണുക്കളെ നിർവീര്യമാക്കാൻ ഇതിന് കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് പേരയ്ക്ക. ഒരു പഴത്തിൽ 37 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

 

 

PREV
click me!

Recommended Stories

വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താന്‍ കഴിക്കേണ്ട പഴങ്ങള്‍
ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്