പൊറോട്ട കഴിക്കുന്നതിനു മുൻപ് അറിയാം ഇക്കാര്യങ്ങള്‍...

Web Desk   | others
Published : Jan 25, 2020, 11:58 AM ISTUpdated : Jan 25, 2020, 11:59 AM IST
പൊറോട്ട കഴിക്കുന്നതിനു മുൻപ് അറിയാം ഇക്കാര്യങ്ങള്‍...

Synopsis

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. ഏത് സമയത്ത് ആയാലും പൊറോട്ടയും പിന്നെ ബീഫും കിട്ടിയാല്‍   വേറെ ഒന്നും വേണ്ട മലയാളിക്ക്. പൊറോട്ട- ചിക്കന്‍ പ്രേമികളും ധാരാളമാണ്.  

മലയാളികളുടെ ഇഷ്ട ഭക്ഷണമാണ് പൊറോട്ട. ഏത് സമയത്ത് ആയാലും പൊറോട്ടയും പിന്നെ ബീഫും കിട്ടിയാല്‍   വേറെ ഒന്നും വേണ്ട മലയാളിക്ക്. പൊറോട്ട- ചിക്കന്‍ പ്രേമികളും ധാരാളമാണ്. എന്നാല്‍ പൊറോട്ട ആരോഗ്യത്തിന് നല്ലതാണോ? പോസ്റ്ററൊട്ടിക്കാനുപയോഗിക്കുന്ന മൈദ കൊണ്ടാണ്‌ പൊറോട്ട ഉണ്ടാക്കുന്നത് എന്നു എല്ലാവരും കേട്ടിട്ടുണ്ടാകും.

പൊറോട്ടയുടെ പ്രധാന ചേരുവകൾ മൈദയും ഡാൽഡയുമാണ്. ഇവയിൽ അന്നജം, കൊഴുപ്പ് എന്നിവ കൂടുതലുള്ളതിനാൽ ധാരാളം കാലറി ശരീരത്തില്‍ അടിയും. വളരെ സാവധാനമേ ഇത് ദഹിക്കുകയുള്ളൂ. ഇത് ധാരാളം ഊർജ്ജം നല്‍കുന്നതോടൊപ്പം ഇവയുടെ ദഹനത്തിന് കൂടുതൽ സമയം എടുക്കുന്നതുകൊണ്ട് വളരെ സമയത്തേക്ക് വിശക്കുകയില്ല എന്നത് ഒരു ഗുണം ആണെങ്കിലും പൊതുവേ പൊറോട്ട നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവാം. 

ഒന്ന്...

ഗോതമ്പില്‍ നിന്നാണ് മൈദ ഉണ്ടാക്കുന്നത്. മൈദ  കേടാകാതിരിക്കാന്‍ തവിട് നീക്കം ചെയ്യപ്പെടുന്നു. തവിടിൽ ധാരാളം നാരുകളും മറ്റു പോഷകങ്ങളും അടങ്ങിയിരിക്കുന്നു. തവിട് നീക്കുന്നതോടെ ഇവയും നഷ്ടപ്പെടുന്നു. പിന്നീട് അവശേഷിക്കുന്നത് അന്നജം മാത്രമാണ്. നാരുകൾ നീക്കം ചെയ്യുന്നതുകൊണ്ട് ഈ അന്നജം ഒരു ചീത്ത അന്നജമായി മാറുന്നു.

രണ്ട്...

എണ്ണയ്ക്കു പകരം ഇതിൽ ചേർക്കുന്നത് ഏറ്റവും ചീത്ത കൊഴുപ്പായ ട്രാൻസ് ഫാറ്റി അമ്ലങ്ങൾ അടങ്ങിയ ഡാൽഡ, , വനസ്പതി എന്നിവയാണ്. ഇത് ഹൃദയാഘാതത്തിനും സ്ട്രോക്കിനും അമിതവണ്ണത്തിനും പ്രമേഹത്തിനുമൊക്കെ കാരണമാകാം.

 

മൂന്ന്... 

ബെൻസോ പെറോക്സൈഡ്  എന്ന രാസവസ്തു ബ്ലീച്ചിങ്ങിന് ആയി ഉപയോഗിക്കുന്നു. മൈദയുടെ മഞ്ഞ നിറം മാറ്റുകയാണ് ലക്ഷ്യമിടുന്നത്. 

നാല്...

ദിവസവും കഴിച്ചാൽ ചീത്ത കൊളസ്ട്രോളുകളായ എൻഡിഎൽ, ട്രൈഗ്ലിസറൈഡ് എന്നിവ കൂടാം. 

അഞ്ച്...

പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്സ്, ഫൈറ്റോകെമിക്കൽസ് തുടങ്ങിയ പോഷകങ്ങളൊന്നും ഇതില്‍ നിന്ന് ലഭിക്കുകയുമില്ല. 

എങ്കിലും വല്ലപ്പോഴും പൊറോട്ട കഴിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. 


 

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം