
വേണ്ട ചേരുവകൾ
പച്ചമാങ്ങ 1 ചെറിയ കഷ്ണങ്ങളാക്കിയത്
ചെറിയ ഉള്ളി അറിഞ്ഞത് 1 കപ്പ്
പച്ചമുളക് 2 എണ്ണം നീളത്തിൽ കീറിയത്(എരുവിനാവശ്യത്തിന്)
ഇഞ്ചി ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
ഒരു തേങ്ങയുടെ പകുതിയിൽ നിന്നും ഉള്ള തേങ്ങാപ്പാൽ ഒന്നാം പാൽ അരക്കപ്പ്
രണ്ടാം പാൽ ഒരു കപ്പ്
മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
മല്ലിപ്പൊടി ഒരു ടീസ്പൂൺ '
ഉപ്പ് ആവശ്യത്തിന്
വിനാഗിരി ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ മൂന്ന് സ്പൂൺ
ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് ഒരു കപ്പ്
മുളകുപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മൺ ചട്ടിയിലേക്ക് മാങ്ങാ കഷ്ണങ്ങളും മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഉപ്പ്, വിനാഗിരി, ഇഞ്ചി, പച്ചമുളക്, ഒരു സ്പൂൺ വെളിച്ചെണ്ണ ഒരു കപ്പ് ചെറിയുള്ളി നീളത്തിൽ അരിഞ്ഞത് എന്നിവ ചേർത്ത് 5 മിനിറ്റ് നേരം കൈകൊണ്ട് തിരുമ്മി കുഴച്ച് അഞ്ചുമിനിറ്റ് വയ്ക്കുക. അതിനുശേഷം അതിലേക്ക് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വേവിക്കുക.
മാങ്ങ വെന്തുടഞ്ഞ് പോകരുത്. അതിലേക്ക് കറിവേപ്പിലയും ഇട്ട ശേഷം ഉപ്പ് ആവശ്യത്തിന് ചേർത്ത് ശേഷം ഒന്നാം പാൽ ചേർത്ത് തിളക്കുന്നതിന് മുമ്പ് വാങ്ങി വയ്ക്കുക. ഒരു പാനിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചെറിയുള്ളിയും കറിവേപ്പിലയും ചേർത്ത് ബ്രൗൺ 'നിറമാകുമ്പോൾ തീ ഓഫ് ചെയ്തു കാൽ ടീസ്പൂൺ മുളകുപൊടി ചേർത്ത് നോക്കിയശേഷം കറിയിലേക്ക് ഒഴിച്ച് അടച്ചു വയ്ക്കുക ശേഷം ചൂടോടെ ചൂട് ചോറിനൊപ്പം സെർവ് ചെയ്യാം.