വീട്ടിൽ ആപ്പിൾ ഇരിപ്പുണ്ടോ; കിടിലനൊരു സാലഡ് തയ്യാറാക്കിയാലോ...?

Web Desk   | Asianet News
Published : Nov 15, 2020, 12:24 PM IST
വീട്ടിൽ ആപ്പിൾ ഇരിപ്പുണ്ടോ; കിടിലനൊരു സാലഡ് തയ്യാറാക്കിയാലോ...?

Synopsis

ഇനി മുതൽ ആപ്പിളിൽ കുറച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയുമൊക്കെ ചേർത്ത് ഒരു സാലഡാക്കി കഴിച്ചാലോ...ആപ്പിൾ സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

നമ്മൾ എല്ലാവരും ആപ്പിൽ വെറുതെ കഴിക്കാറാണോ പതിവ്. ഇനി മുതൽ ആപ്പിളിൽ കുറച്ച് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയുമൊക്കെ ചേർത്ത് ഒരു സാലഡാക്കി കഴിച്ചാലോ...ആപ്പിൾ സാലഡ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ആപ്പിൾ                          2 കപ്പ്  (ചെറിയ കഷ്ണങ്ങളാക്കിയത്)
സെലറി                          1 കപ്പ്  (ചെറിയ കഷ്ണങ്ങളാക്കിയത്) 
ഉണക്കമുന്തിരി             3 ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്                  3 ടേബിൾ സ്പൂൺ
മയണൈസ്                    2 ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ്                2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഓറഞ്ച് ജ്യൂസ് മയണൈസുമായി യോജിപ്പിക്കുക. ഇതിലേക്ക് ആപ്പിൾ, സെലറി, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആപ്പിൾ സാലഡ് തയ്യാറായി...

ബ്രെഡ് ഓംലെറ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ...

PREV
click me!

Recommended Stories

Health Tips : ചൂട് കാലത്ത് ഫ്ലേവേർഡ് യോഗർട്ട് നിർബന്ധമായും ഒഴിവാക്കണം, കാരണം
ചൂടത്ത് ശരീരം തണുപ്പിക്കാൻ ഇതാ ഒരു സമ്മർ ഡ്രിങ്ക്