
കറുത്ത മുന്തിരിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കറുത്ത മുന്തിരിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി നിലനിർത്താൻ സഹായിക്കുമെന്ന് 'ഫ്രീ റാഡിക്കൽ ബയോളജി ആന്റ് മെഡിസിനി' ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതും ചര്‍മ സൗന്ദര്യത്തെ മെച്ചപ്പെടുതുന്നതുമായ ഘടകങ്ങള്‍ കറുത്ത മുന്തിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കറുത്ത മുന്തിരി കൊണ്ട് പൊതുവേ ജാം, ജ്യൂസ് എന്നിവയൊക്കെയാണല്ലോ തയ്യാറാക്കാറുള്ളത്. എന്നാൽ, ഇതൊന്നുമല്ലാതെ രുചികരമായ ഹൽവ തയ്യാറാക്കിയാലോ...എങ്ങനെയാണ് ഹൽവ തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
കറുത്ത മുന്തിരി ഒരു കിലോ
പഞ്ചസാര 2 കപ്പ്
നെയ്യ് കാൽ കപ്പ്
കൂവപ്പൊടി കാൽ കപ്പ്
അണ്ടിപ്പരിപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടു സ്പൂൺ നെയ്യൊഴിച്ചു ചൂടാകുമ്പോൾ അതിലേക്കു കൂവ പൊടി ചേർത്ത് നന്നായി വറുത്തു മാറ്റി വയ്ക്കുക , കറുത്ത മുന്തിരി മിക്സിയിൽ അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക . ഒരു പാനിൽ ജ്യൂസ് ഒഴിച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്കു ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അലിഞ്ഞു കഴിയുമ്പോൾ , അതിലേക്കു വറുത്തു വച്ച കൂവപ്പൊടി ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക ,ആവശ്യത്തിന് നെയ്യും ചേർത്ത് ഇളക്കി കൊണ്ടേയിരിക്കുക , നെയ്യൊക്കെ തെളിഞ്ഞു കട്ടിയായി പാനിൽ നിന്ന് ഹൽവ ഇളകി വരുന്ന വരെ ഇളക്കുക . ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വച്ച് നെയ്യ് തടവിയ ശേഷം ഹൽവ നന്നായി സെറ്റ് ആകാൻ വയ്ക്കുക , മുകളിൽ അണ്ടിപ്പരിപ്പ് വച്ച് അലങ്കരിക്കാവുന്നതാണ്. കറുത്ത മുന്തിരി ഹൽവ തയ്യാർ...
സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി; ഈ രീതിയിൽ തയ്യാറാക്കൂ
തയ്യാറാക്കിയത്:
ആശ