Latest Videos

ബോളി വീട്ടിൽ തന്നെ തയ്യാറാക്കാം

By Web TeamFirst Published Oct 9, 2021, 6:03 PM IST
Highlights

ബോളി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
 

തെക്കൻ കേരളത്തിലെ സദ്യയിലുള്ള സ്പെഷ്യൽ വിഭവമാണ് ബോളി. പാൽപായസത്തോടൊപ്പം ഇതും കൂട്ടി കഴിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്. ബോളി എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു വിഭവമാണ്. എങ്കിൽ പിന്നെ ബോളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

കടല പരിപ്പ്                                   അര കിലോ
ശർക്കര                                          അര കിലോ (മധുരത്തിന് ആവശ്യത്തിന്)
ഏലയ്ക്ക                                         3 സ്പൂൺ
നെയ്യ്                                                150 ഗ്രാം
മൈദ                                            ഒരു കിലോ
സൺഫ്ലവർ ഓയിൽ / നെയ്യ്       കുഴയ്ക്കാൻ ആവശ്യത്തിന്
ഉപ്പ്                                                   ഒരു നുള്ള്
മഞ്ഞൾപൊടി                             ഒരു സ്പൂൺ (നിറം കിട്ടുന്നതിന്)
വെള്ളം                                        കുഴയ്ക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

മൈദ ഒരു വലിയ പാത്രത്തിലേക്ക് എടുത്ത് ഉപ്പ്, മഞ്ഞൾപൊടി, എണ്ണ , ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി കുഴച്ചു ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടെ മൃദുവായി കുഴച്ചു എടുക്കു. അതിനു ശേഷം മാവിന് മുകളിൽ എണ്ണ ഒഴിച്ച് ഒരു മണിക്കൂർ അടച്ചു വയ്ക്കുക.

കടലപ്പരിപ്പ് നന്നായി കഴുകി , കുക്കറിൽ ഒരു മൂന്ന് വിസിൽ വച്ച് വേവിച്ചു എടുക്കുക. അതിനു ശേഷം വെള്ളം നന്നായി ഒരു അരിപ്പ ഉപയോഗിച്ച് കളഞ്ഞതിനു ശേഷം , മിക്സിയുടെ ജാറിലേക്കു കടലപരിപ്പ്, ഏലയ്ക്കായും ചേർത്ത് വെള്ളം ഇല്ലാതെ പൊടിച്ചു എടുക്കുക.

ഒരു വലിയ ചീന ചട്ടി വച്ച് ചൂടാകുമ്പോൾ പൊടിച്ച കടലപ്പരിപ്പ്, ഏലക്ക, ചേർത്ത് അതിലേക്കു ശർക്കര കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക , ശർക്കര നന്നായി കടകപരിപ്പിൽ യോജിച്ചു കഴിയുമ്പോൾ അതിലേക്കു നനവ് കിട്ടുന്നതിന് നെയ്യ് ചേർത്ത് കൊടുക്കാം ചെറിയ ഉരുളകൾ ആകാവുന്ന പാകം ആകുന്നവരെ ഇളക്കി യോജിപ്പിച്ചു തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം ചെറിയ ഉരുളകൾ ആക്കി മാറ്റി വയ്ക്കുക.

കുഴച്ചു വച്ചിട്ടുള്ള മൈദാ മാവിൽ നിന്നും ചെറിയ ഒരു ഉരുള എടുത്തു പരത്തി അതിന്റെ ഉള്ളിൽ കടലപ്പരിപ്പ് കൂട്ട് ഒരു ഉരുള ആക്കി വച്ച് മാവ് കൊണ്ട് മൂടി വീണ്ടും പരത്തി കടല പരിപ്പ് ഉള്ളിൽ വരുന്ന പോലെ പരാതി മൃദുലമായ ചപ്പാത്തി പോലെ ആക്കി ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക് വച്ച് നെയ്യും തടവി കൊടുത്തു രണ്ടു വശവും വേകിച്ചു എടുക്കാവുന്നതാണ്. 

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

click me!