ചായയ്‌ക്കൊപ്പം ചൂട് ബ്രെഡ് ചിക്കന്‍ ബോള്‍സ് കഴിക്കാം; തയ്യാറാക്കുന്ന വിധം...

By Web TeamFirst Published Sep 26, 2020, 4:55 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ബ്രെഡ് ചിക്കന്‍ ബോള്‍സ്. എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വീട്ടിൽ ബ്രെഡും ചിക്കനും ഉണ്ടെങ്കിൽ കിടിലനൊരു നാല് മണി പലഹാരം തയ്യാറാക്കാം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ബ്രെഡ് ചിക്കന്‍ ബോള്‍സ്. എങ്ങനെയാണ് ഈ വിഭവം ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

 വേണ്ട ചേരുവകള്‍...

ബ്രെഡ്                                  5 കഷ്ണം
പാല്‍                                    കാല്‍ കപ്പ്
വേവിച്ച ചിക്കന്‍               150 ഗ്രാം
സവാള                                 ഒരു പകുതി
പച്ചമുളക്                             1 എണ്ണം
ഉരുളക്കിഴങ്ങ് വേവിച്ചത്  1 കപ്പ്
ഗ്രീന്‍പീസ് വേവിച്ചത്      3 ടീ സ്പൂണ്‍
ഗരംമസാല                        1 ടീസ്പൂണ്‍
ചിക്കന്‍ മസാല                 ഒരു ടീസ്പൂണ്‍
എണ്ണ                                ആവശ്യത്തിന്
ഉപ്പ്                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം വേവിച്ച ചിക്കന്‍, സവാള, പച്ചമുളക്, ഉരുളക്കിഴങ്ങ് വേവിച്ചത്, ഗ്രീന്‍പീസ് വേവിച്ചത് എന്നിവ ഒരു പാനില്‍ ഇട്ട് എണ്ണ ഒഴിച്ച് നല്ല പോലെ വഴറ്റുക. ശേഷം ഇതിലേക്ക് ഗരംമസാലയും ചിക്കന്‍ മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും വഴറ്റുക.

ശേഷം ഓരോ ബ്രെഡ് കഷ്ണങ്ങളും പാലില്‍ മുക്കിയെടുക്കുക. ഇവ കൈകൊണ്ട് അമര്‍ത്തി അധികമുള്ള പാല്‍ കളയുക. വഴറ്റിയ കൂട്ട് കുറച്ചെടുത്ത് ബ്രെഡില്‍ വച്ചശേഷം ഉരുളയാക്കി എടുക്കുക.

80 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനില്‍ ഈ ഉരുളകള്‍ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ഓവന്‍ ഇല്ലാത്തവര്‍ ഉരുളകള്‍ മുട്ടവെള്ളയിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയില്‍ വറുത്ത് കോരാവുന്നതാണ്. ചിക്കൻ ബ്രെഡ് ബോൾസ് തയ്യാറായി...

ബ്രെഡ് കൊണ്ട് ബജി ഉണ്ടാക്കിയാലോ, വളരെ ഈസിയായി തയ്യാറാക്കാം...

 

click me!