വീട്ടിൽ കാരറ്റ് ഇരിപ്പുണ്ടോ; ‌കിടിലൻ ഹൽവ തയ്യാറാക്കിയാലോ...

Web Desk   | others
Published : May 20, 2020, 04:04 PM ISTUpdated : May 20, 2020, 04:09 PM IST
വീട്ടിൽ കാരറ്റ് ഇരിപ്പുണ്ടോ; ‌കിടിലൻ ഹൽവ തയ്യാറാക്കിയാലോ...

Synopsis

കാരറ്റ് കൊണ്ട് ഹൽവ തയ്യാറാക്കിയിട്ടുണ്ടോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് 'കാരറ്റ് ഹൽവ'. രുചികരമായി കാരറ്റ് ഹൽവ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

കാരറ്റ് കൊണ്ട് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. കാരറ്റ് കേക്ക്, കാരറ്റ് പായസം, കാരറ്റ് പുഡ്ഡിംഗ് ഇങ്ങനെ നിരവധി വിഭവങ്ങളുണ്ട്. വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് 'കാരറ്റ് ഹൽവ'. സ്വാദൂറും കാരറ്റ് ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

 കാരറ്റ്                                                   1 കിലോ
പഞ്ചസാര                                            200 ഗ്രാം
 പാല്‍                                                 250 മില്ലി ലിറ്റർ
നെയ്യ്                                                 3 ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത്                     കാല്‍ ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്                           8 എണ്ണം
ബദാം                                                8 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ കാരറ്റ് ചേര്‍ത്ത് ചെറുതീയില്‍ മൂടിവച്ച് 20 മിനിറ്റ് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

 കാരറ്റ് നന്നായി വെന്തതിനു ശേഷം മൂടിവയ്ക്കാതെ നന്നായി ഇളക്കി വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പാലൊഴിച്ച് നന്നായി ഇളക്കി മൂടിവച്ച് വേവിക്കുക. 

പത്ത് മിനിറ്റ് കഴിയുമ്പോള്‍ മൂടി തുറന്ന് നന്നായി ഇളക്കി വെള്ളം ബാക്കിയുണ്ടെങ്കില്‍ വറ്റിച്ചെടുക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കി നന്നായി വഴറ്റിയെടുക്കുക.

ശേഷം പഞ്ചസാര അലിഞ്ഞ് പാത്രത്തിന്റെ വശങ്ങളില്‍ നിന്ന് വിട്ടുവരുന്ന പരുവം ആകുമ്പോള്‍ ചെറുതായി നുറുക്കി നെയ്യില്‍ വറുത്ത നട്‌സ് ചേര്‍ത്തിളക്കി യോജിപ്പിക്കുക. ശേഷം ഏലയ്ക്ക പൊടി വിതറാവുന്നതാണ്. 

വായിൽ വെള്ളമൂറും മാമ്പഴ ഹൽവ തയ്യാറാക്കാൻ ഇത്രയും എളുപ്പമോ...?...

തയ്യാറാക്കിയത്:
​ഗീതാ കുമാരി

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ