ബീറ്റ്റൂട്ട് ലൈം കുടിച്ചാലോ? ഈസി റെസിപ്പി

Published : Sep 28, 2024, 08:56 AM ISTUpdated : Sep 28, 2024, 11:45 AM IST
ബീറ്റ്റൂട്ട് ലൈം കുടിച്ചാലോ? ഈസി റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ ചെറുനാരങ്ങ കൊണ്ടുള്ള വിവിധ ഇനം പാനീയങ്ങള്‍. ഇന്ന് സരിത സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

മനസും ശരീരവും തണുപ്പിക്കാൻ ബീറ്റ്റൂട്ട് കൊണ്ടൊരു കിടിലൻ ജ്യൂസ് തയ്യാറാക്കിയാലോ? ബീറ്റ്റൂട്ടും നാരങ്ങയും കൊണ്ടൊരു രുചികരമായ പാനീയം. 

വേണ്ട ചേരുവകൾ 

  • 1.ബീറ്റ്റൂട്ട്                          1 (ചെറുത് )
  • 2.നാരങ്ങ                            2 എണ്ണം 
  • 3.പഞ്ചസാര                      അര കപ്പ് 
  • 4.ചുക്ക് പൊടി                 അര ടീ സ്പൂൺ 
  • 5. വെള്ളം                           ഒന്നര കപ്പ് 

പാകം ചെയ്യുന്ന വിധം 

ബീറ്റ്റൂട്ട് ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ് അര കപ്പ് വെള്ളവും ചേർത്ത് വേവിയ്ക്കുക. തണുക്കുമ്പോൾ അരച്ചെടുക്കുക.
പഞ്ചസാര ഒരു കപ്പ് വെള്ളം ചേർത്ത് പാനിയാക്കി വെയ്ക്കുക. ചെറിയ ചൂടുള്ളപ്പോൾ പാനിയിലേക്ക് നാരങ്ങ നീരും, അരച്ചെടുത്ത ബീറ്റ്‌റൂട്ടും, ചുക്കുപൊടിയും ചേർക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളവും, കുതിർത്ത കസ്കസും ചേർത്ത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

വെള്ള ചാമ്പക്ക കൊണ്ടൊരു കിടിലൻ ജ്യൂസ് ; ഈസി റെസിപ്പി

 

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം