പ്രതിരോധശേഷി കൂട്ടാൻ നെല്ലിക്ക ജ്യൂസ് ; തയ്യാറാക്കേണ്ടത് ഇങ്ങനെ

By Web TeamFirst Published Jul 14, 2021, 2:48 PM IST
Highlights

പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവും നെല്ലിക്കയ്ക്കുണ്ട്. നെല്ലിക്ക ജ്യൂസ് നിങ്ങൾ എല്ലാവരും കുടിക്കാറുണ്ടാകും. നെല്ലിക്ക ജ്യൂസിൽ ഈ രണ്ട് ചേരുവകൾ കൂടി ചേർത്ത് തയ്യാറാക്കി നോക്കൂ..
 

ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാൻ മാത്രമല്ല ദഹനപ്രക്രിയയെ സുഗമമാക്കുവാനുള്ള കഴിവും നെല്ലിക്കയ്ക്കുണ്ട്. നെല്ലിക്ക ജ്യൂസ് നിങ്ങൾ എല്ലാവരും കുടിക്കാറുണ്ടാകും. നെല്ലിക്ക ജ്യൂസിൽ ഈ രണ്ട് ചേരുവകൾ കൂടി ചേർത്ത്   തയ്യാറാക്കി നോക്കൂ..

വേണ്ട ചേരുവകൾ...

 നെല്ലിക്ക                     6 എണ്ണം 
നാരങ്ങ നീര്          ഒന്നിന്റെ പകുതി 
ഇഞ്ചി                         2 കഷ്ണം
വെള്ളം                       2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക. ശേഷം നാരങ്ങ നീര്, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജ്യൂസ് ഒരു 20 മിനുട്ട് മാറ്റി വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജൂസിന്റെ അടിയിൽ വരും. അതിനു ശേഷം ജ്യൂസ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം. ഇനി മധുരം വേണ്ടവർക്ക് ജ്യൂസിൽ തേൻ ചേർക്കുക. ഉപ്പ് വേണ്ടവർക്ക് അതും ചേർക്കാം.

 

click me!