മുളക് ചമ്മന്തി ഈസിയായി തയ്യാറാക്കാം

Web Desk   | Asianet News
Published : Apr 28, 2021, 08:35 AM ISTUpdated : Apr 28, 2021, 10:21 AM IST
മുളക് ചമ്മന്തി ഈസിയായി തയ്യാറാക്കാം

Synopsis

ചമ്മന്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. നാടൻ മുളക് ചമ്മന്തി തയ്യാറാക്കിയാലോ... വളരെ എളുപ്പവും അത് പോലെ രുചികരവുമാണ്...എങ്ങനെയാണ് മുളക് ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം...  

ചമ്മന്തി ഇഷ്ടമല്ലാത്ത മലയാളികളുണ്ടോ. എങ്കിൽ അറിയാം നാടൻ മുളക് ചമ്മന്തിയുടെ റെസിപ്പി. ഇത് നമ്മുടെ കഞ്ഞിയോടൊപ്പം സൂപ്പർ കോമ്പിനേഷൻ ആണ്.. എങ്ങനെയാണ് മുളക് ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വറ്റൽ മുളക്                    10 എണ്ണം
 ചുവന്നുള്ളി                    4 എണ്ണം
കറിവേപ്പില                     4 ഇതൾ
ഉപ്പ്                                   ആവശ്യത്തിന്
വെളിച്ചെണ്ണെ               ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം...

 വറ്റൽമുളകും ഉള്ളിയും പച്ചമണം മാറുന്നതുവരെ ഒരു പാനിൽ ചൂടാക്കി എടുക്കുക. (  വറ്റൽമുളക് ബ്രൗൺ നിറമാകുന്നതുവരെ ചൂടാക്കുക). ചൂടാക്കി എടുത്ത വറ്റൽ മുളകും ഉള്ളിയും അൽപ്പം ഉപ്പും ചേർത്ത് മിക്സിയുടെ ജാറിൽ അടിച്ചെടുക്കുക (പേസ്റ്റ് രൂപത്തിൽ ആവാതെ അരയ്ക്കുക). ശേഷം ആവശ്യത്തിന് വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം. 

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

 

തയ്യാറാക്കിയത്:
രഞ്ജിത സഞ്ജയ്

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം