ഉരുളക്കിഴങ്ങ് കൊണ്ട് ഓംലെറ്റ് ഉണ്ടാക്കിയാലോ...

By Web TeamFirst Published Aug 8, 2020, 10:58 PM IST
Highlights

ഉരുളക്കിഴങ്ങ്  കൊണ്ട് ഓംലെറ്റ് ഉണ്ടാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ...

മുട്ട കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. അതിലൊന്നാണ് ഓംലെറ്റ്.  സ്‌നാക്‌സ് ഒന്നുമില്ലെങ്കിലും വെറുതെ ഇരുന്ന് കഴിക്കാനും തിരഞ്ഞെടുക്കുന്ന വിഭവമാണ് ഓംലെറ്റ്. എന്നാൽ, ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഓംലെറ്റ് ഉണ്ടാക്കിയിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ....എങ്ങനെയാണ് പൊട്ടേറ്റോ ഓംലെറ്റ് ഉണ്ടാക്കുന്നതെന്ന്  നോക്കിയാലോ...

വേണ്ട ചേരുവകള്‍...

ഉരുളക്കിഴങ്ങ്             1 എണ്ണം
 മുട്ട                                2 എണ്ണം
 എണ്ണ                            ആവശ്യത്തിന്
 ഉപ്പ്                              ആവശ്യത്തിന്
 കുരുമുളക് പൊടി   1 ടീസ്പൂണ്‍
വറ്റല്‍ മുളക് പൊടിച്ചത് 1/2 ടീസ്പൂണ്‍

തയ്യാറാക്കേണ്ട വിധം...

ആദ്യം ഉരുളക്കിഴങ്ങ് ഗ്രേറ്റര്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം അതിനെ വൃത്തിയായി കഴുകുക. അതേസമയം മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ച് കലക്കിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ് വച്ച ഉരുളക്കിഴങ്ങ് നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് ഉപ്പ്, കുരുമുളക് പൊടി, മുളക് പൊടിച്ചത് എന്നിവ ചേര്‍ക്കുക. രണ്ട് മിനിറ്റ് നേരം പാകം ചെയ്യുക. ഉരുളക്കിഴങ്ങ് അധികം വെന്ത് ഉടയാതെ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വൃത്താകൃതിയില്‍ നിരത്തി അതിന് മുകളിലേക്ക് മുട്ട ഒഴിക്കുക. കുറച്ച് നേരം മൂടി വച്ച് ആവിയില്‍ വേവിക്കുക.ശേഷം ഓംലെറ്റ് മറിച്ചിട്ട് വേവിക്കുക. പൊട്ടറ്റോ ഓംലെറ്റ് റെഡിയായി....

ബ്രേക്ക്ഫാസ്റ്റിന് കിടിലൻ 'മുട്ട ദോശ' ഉണ്ടാക്കിയാലോ...

click me!