കുട്ടികളുടെ പ്രിയപ്പെട്ട 'പൊട്ടറ്റോ സ്മൈലി'; തയ്യാറാക്കുന്ന വിധം...

By Web TeamFirst Published Jan 31, 2021, 2:41 PM IST
Highlights

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണിത്.  എങ്ങനെയാണ് പൊട്ടറ്റോ സ്മൈലി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

കുട്ടികളെ പാട്ടിലാക്കാന്‍ പറ്റിയ പലഹാരമാണ് 'പൊട്ടറ്റോ സ്‌മൈലി'. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്കാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ഉരുളക്കിഴങ്ങ്               1 കിലോ
ബ്രഡ് പൊടി                 കാൽ കപ്പ്
കോൺ flour                 കാൽ കപ്പ്
മുളക് പൊടി                 1 സ്പൂൺ
ഉപ്പ്                                 ആവശ്യത്തിന്

 തയ്യാറാക്കുന്ന വിധം...

ഉരുളക്കിഴങ്ങ് കുക്കറിൽ വേവിച്ചു തോൽ കളഞ്ഞു നന്നായി കുഴച്ചു എടുക്കുക അതിലേക്കു ബ്രഡ് പൊടിയും, കോൺ പൊടിയും , മുളക് പൊടി, ഉപ്പ്  എന്നിവ ചേർത്ത് നന്നായി കുഴച്ചു പരത്തി ചെറിയൊരു അടപ്പു കൊണ്ട് ചെറിയ റൗണ്ട് രൂപത്തിൽ കട്ട് ചെയ്തെടുക്കുക. പപ്പടം കുത്തി കൊണ്ട് കണ്ണും സ്‌പൂൺ കൊണ്ട് ചുണ്ടും ഉണ്ടാക്കി നന്നായി തിളയ്ക്കുന്ന എണ്ണയിലേക്ക് ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. കുട്ടികളുടെ പ്രിയപ്പെട്ട പൊട്ടറ്റോ സ്മെെലി തയ്യാറായി...

തയ്യാറാക്കിയത്:
ആശ,
ബാം​ഗ്ലൂർ.

ഇളനീർ ദോശയും കിടിലൻ ബീറ്റ്‌റൂട്ട് ചമ്മന്തിയും തയ്യാറാക്കിയാലോ...

click me!