വീട്ടിൽ റവ ഇരിപ്പുണ്ടോ? കിടിലൻ വട ഉണ്ടാക്കിയാലോ....

By Web TeamFirst Published Aug 26, 2020, 6:44 PM IST
Highlights

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരമാണ് റവ വട. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

റവ കൊണ്ട് നിരവധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ദോശ, കേസരി, റവ ലഡ്ഡു, റവ പുട്ട് ഇങ്ങനെ എത്രയോ വിഭവങ്ങൾ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു നാല് മണി പലഹാരമാണ് റവ വട. ഇനി എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

റവ                                                      ഒരു കപ്പ്
 ഉപ്പ്                                                     ആവശ്യത്തിന്
സവാള                                               കാൽ കപ്പ് (ചെറുതായി അരിഞ്ഞത്)
ഇഞ്ചി                                                1 ടീസ്പൂൺ (ചെറുതായി അരിഞ്ഞത്)
പച്ചമുളക്                                           3 എണ്ണം (ചെറുതായി അരിഞ്ഞത്)
മല്ലിയില                                            1 ടേബിൾ സ്പൂൺ 
കറിവേപ്പില                                      1 ടേബിൾ സ്പൂൺ
തൈര്                                                 മുക്കാൽ കപ്പ് 
വെള്ളം                                              ആവശ്യത്തിന്
ബേക്കിംഗ് സോഡാ                        ഒരു നുള്ള് 
കുരുമുളകുപൊടി                          1/2 ടീസ്പൂൺ 
എണ്ണ                                                 വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ബേക്കിം​ഗ് സോഡയും കുരുമുളകുപൊടിയും ഒഴിച്ച് ബാക്കിയുള്ള എല്ലാ ചേരുവകളും നന്നായി കുഴച്ച് 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ബേക്കിംഗ് സോഡയും കുരുമുളകുപൊടിയും ചേർത്ത് നന്നായി മയത്തിൽ കുഴച്ച് വടയുടെ ഷേപ്പിൽ ആക്കി എടുക്കുക. ശേഷം മീഡിയം ചൂടുള്ള എണ്ണയിൽ ഇട്ട് വറുത്ത് കോരുക. ചട്ണികൊപ്പം കഴിക്കാവുന്നതാണ്.

കിടിലന്‍ ഗരം മസാല തയ്യാറാക്കാം; വേണ്ടത് നാല് ചേരുവകള്‍...


 

click me!