അരിപ്പൊടി ഇരിപ്പുണ്ടോ...? വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഒരു പലഹാരം തയ്യാറാക്കിയാലോ...

By Web TeamFirst Published Jan 16, 2021, 1:53 PM IST
Highlights

അധികം മിനക്കെടാതെ ഒരുപാടു ചേരുവകളൊന്നുമില്ലാതെ ഈ വിഭവം ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വീട്ടില്‍ അരിപ്പൊടി ഉണ്ടെങ്കില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്. അധികം മിനക്കെടാതെ ഒരുപാടു ചേരുവകളൊന്നുമില്ലാതെ ഈ വിഭവം ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

അരിപ്പൊടി                  ഒരു കപ്പ്
വെള്ളം                        ഒന്നര കപ്പ്
മുളകുപൊടി             അര ടീസ്പൂണ്‍
തേങ്ങ ചിരവിയത്      2 ടീസ്പൂണ്‍
എണ്ണ                      ഒരു ടേബിള്‍സ്പൂണ്‍
കടുക്                      1 ടീസ്പൂണ്‍
ജീരകം                     ഒരു ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്              ഒരു ടീസ്പൂണ്‍
കായം                       ഒരു നുള്ള് 
ഉപ്പ്                           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ബൗളില്‍ അരിപ്പൊടി, മുളകുപൊടി, തേങ്ങ ചിരവിയത്, ഉപ്പ് എന്നിവ യോജിപ്പിക്കുക. വെള്ളം തിളപ്പിച്ച ശേഷം പൊടിയില്‍ ഒഴിച്ച് ഇളക്കുക. 

തണുക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ ചേര്‍ത്ത് കൈകൊണ്ട് നന്നായി കുഴയ്ക്കുക. ഇതില്‍ നിന്ന് ഉരുളകളെടുത്ത് ആവിയില്‍ 10 മിനിട്ട് വേവിക്കണം. 

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക്, ജീരകം, ഉഴുന്നുപരിപ്പ്, കായം എന്നിവയിട്ട് വഴറ്റണം. അതിലേക്ക് ഉരുളകളിട്ട് റോസ്റ്റ് ചെയ്‌തെടുക്കുക.  ശേഷംചട്ണിക്കൊപ്പം കഴിക്കാം.

രാവിലെ ബിസ്‌കറ്റ് കഴിക്കുന്ന പതിവുണ്ടോ? എങ്കില്‍ അല്‍പം ശ്രദ്ധിക്കുക

click me!