ബ്രേക്ക്ഫാസ്റ്റിന് സ്പെഷ്യൽ സ്റ്റഫ്ഡ് ചപ്പാത്തി എളുപ്പം തയ്യാറാക്കാം

By Web TeamFirst Published Jun 27, 2021, 8:40 AM IST
Highlights

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

ഹെൽത്തിയും രുചികരവുമായ ഒരു ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചാണ് പറയാൻ പോകുന്നത്. സ്റ്റഫ്ഡ്  ചപ്പാത്തിയാണ് വിഭവം. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

സ്റ്റഫ്ഡ്  ചപ്പാത്തി 
****************

മാവിന് വേണ്ട ചേരുവകൾ :
ആട്ടപ്പൊടി                             രണ്ട് കപ്പ്
നല്ലെണ്ണ രണ്ട്                        ടേബിൾസ്പൂൺ 
ഉപ്പ്                                        ആവശ്യത്തിന് 
വെള്ളം                                 ആവശ്യത്തിന് 

ഫില്ലിംഗിന് വേണ്ട ചേരുവകൾ: 
ഉരുളക്കിഴങ്ങ്                     1 എണ്ണം
കാരറ്റ്                                     ഒന്ന്
പച്ചമുളക്                              രണ്ട് 
മഞ്ഞൾ പൊടി                     കാൽ ടീസ്പൂൺ
സവാള                                   ഒന്ന്‌ (തീരെ കനം കുറച്ചു അരിഞ്ഞത് )
മല്ലിയില  നുറുക്കിയത്           അര ടീസ്പൂൺ 
ഉപ്പു                                       ആവശ്യത്തിന്  
ബട്ടർ                                     2 ടീസ്പൂൺ 

1.മാവ് തയ്യാറാക്കാം. ആട്ടപ്പൊടിയും നല്ലെണ്ണയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കാം.

2. ഇനി ഫില്ലിംഗ് തയ്യാറാക്കാം. ഉരുളക്കിഴങ്ങും കാരറ്റും പച്ചമുളകും  ഉപ്പും ചേർത്ത് കുക്കർഇൽ  നല്ല  പോലെ വേവിച്ചെടുക്കാം. വേവിക്കുമ്പോൾ വെള്ളം കുറച്ചു ചേർത്താൽ മതി. ചീന ചട്ടി ചൂടായ ശേഷം  ബട്ടർ ഇടാം. ഇനി സവാള വഴറ്റാം. മഞ്ഞൾ പൊടി ഇട്ടു കൊടുക്കാം. വേവിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കാരറ്റും ചേർക്കാം. മല്ലിയിലയും ചേർക്കാം. ഇനി വെള്ളമയം  ഒട്ടും ഇല്ലാതെ വേണം ഫില്ലിംഗ് തയ്യാറാക്കാൻ. 

3. ഇനി സ്റ്റ്ഫ് ചെയ്യാം . മാവ് ചെറിയ ഉരുളകൾ ആക്കി വയ്ക്കാം.  ഒരു സ്റ്റഫ്ഡ് ചപ്പാത്തി ഉണ്ടാക്കാൻ രണ്ടു ഉരുളകൾ  വേണം. ഒരു ഉരുള കൈ കൊണ്ട് പരത്തി അതിന്റെ മുകളിൽ  ഒരു സ്പൂൺ ഫില്ലിംഗ് വയ്ക്കാം . ഇനി അടുത്ത ഉരുള  കൈ  കൊണ്ട് പരത്തിയ   ശേഷം അതിന്റെ മുകളിൽ വയ്ക്കാം.  ഇപ്പോൾ ഫില്ലിംഗ് ഉള്ളിൽ ആയി. ഇനി ചപ്പാത്തി പരത്തി  എടുക്കാം. ഫില്ലിംഗ് പൊട്ടി പുറത്തു വരാതെ   നോക്കണം. ഇനി പാനിൽ  ബട്ടർ തേച്ചു ചുട്ടു എടുക്കാം. മറിച്ചു ഇടുമ്പോൾ മുകളിൽ  ബട്ടർ  തേച്ചിട്ടു വേണം ചെയ്യാൻ.

തയ്യാറാക്കിയത്:
നീനു സാംസൺ

 

click me!