മുളപ്പിച്ച ചെറുപയർ കൊണ്ട് ഹെൽത്തിയായൊരു ദോശ; റെസിപ്പി

By Web TeamFirst Published Jul 21, 2021, 8:51 AM IST
Highlights

മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായ ചെറുപയർ ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...
 

മുളപ്പിച്ച ചെറുപയർ കൊണ്ട് ഹെൽത്തിയായൊരു ദോശ തയ്യാറാക്കിയാലോ. മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഹെൽത്തിയായ മുളപ്പിച്ച ചെറുപയർ ദോശ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെറുപയർ മുളപ്പിച്ചത്       ഒരു കപ്പ്‌
വറ്റൽ മുളക്                          5 എണ്ണം
ഇഞ്ചി                                     1 കഷ്ണം
കറിവേപ്പില                           ഒരു തണ്ട്
ചെറിയ ഉള്ളി                         കാൽ കപ്പ് 
ദോശ മാവ്                              2 കപ്പ്‌
ഉപ്പ്                                        ആവശ്യത്തിന്
നല്ലെണ്ണ                                ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ചെറുപയർ മുളപ്പിച്ചതിലേക്കു ചെറിയ ഉള്ളി അരിഞ്ഞത്, വറ്റൽ മുളക് ചതച്ചത്, ഇഞ്ചി ചതച്ചത്, കറിവേപ്പില ചതച്ചത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ദോശ മാവിലേക്കു കുഴച്ച മിക്സ്‌ ചേർത്ത് ഇളക്കി യോജിപ്പിച്ചു. 10 മിനുട്ട് അടച്ചു വയ്ക്കുക. ദോശ കല്ല് ചൂടാകുമ്പോൾ മാവ് മിക്സ്‌ ഒഴിച്ച് നല്ലെണ്ണ മുകളിൽ കുറച്ചു ചേർത്ത് നന്നായി മൊരിച്ചു എടുക്കുക. നല്ല മൊരിഞ്ഞ ഹെൽത്തിയും, ടേസ്റ്റിയും ആയ ദോശ ആണ്.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബം​ഗ്ലൂർ

click me!