ഉള്ളി തോരൻ ഇങ്ങനെ തയാറാക്കി നോക്കൂ

Web Desk   | Asianet News
Published : Jan 10, 2021, 02:25 PM IST
ഉള്ളി തോരൻ ഇങ്ങനെ തയാറാക്കി നോക്കൂ

Synopsis

വയർ നിറച്ചു ചോറൂണുവാൻ ഈ ഉള്ളി തോരൻ തന്നെ മതിയാകും. എങ്ങനെയാണ് ഉള്ളി തോരൻ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ഉള്ളി തോരൻ. വയർ നിറച്ചു ചോറൂണുവാൻ ഈ ഉള്ളി തോരൻ തന്നെ മതിയാകും. എങ്ങനെയാണ് ഉള്ളി തോരൻ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

ചെറിയ ഉള്ളി                           അരക്കിലോ
 തേങ്ങ                                   1 കപ്പ്( ചിരകിയത്)
മുളകുപൊടി                           1 ടീസ്പൂൺ
മല്ലിപ്പൊടി                              അര ടേബിൾസ്പൂൺ
കുരുമുളകുപൊടി                  1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി                        1/2 ടീസ്പൂൺ
കറിവേപ്പില                             ആവശ്യത്തിന്
ഉപ്പ്                                          ആവിശ്യത്തിന്
തേങ്ങാക്കൊത്ത്                    2 ടേബിൾസ്പൂൺ
വെളിച്ചെണ്ണ                            ആവശ്യത്തിന്
ഉണക്കമുളക്                               4 എണ്ണം
കടുക്                                        1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഉള്ളി ചെറുതായി അരിഞ്ഞെടുക്കുക. പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടുമ്പോൾ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളിയിട്ട് വഴറ്റുക.

ശേഷം ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തേങ്ങ കൊത്തിട്ട് ഇളക്കി ഇതിലേക്ക് തേങ്ങ ചിരകിയത്, മുളകുപൊടി, മല്ലി പൊടി, കുരുമുളകു പൊടി, മഞ്ഞൾ പ്പൊടി, കറിവേപ്പില എന്നിവയിട്ട്  ഒന്ന് അടച്ചു വച്ച് രണ്ടു മിനിറ്റ് കഴിഞ്ഞു ഇളക്കി കൊടുക്കണം.

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കുക. (ഉള്ളി പാനിൽ അടിയിൽ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടക്കിടയ്ക്ക് ഇളക്കി കൊടുക്കുക. ഉള്ളി ബൗൺ നിറം വന്നതിന് ശേഷം വാങ്ങി വയ്ക്കുക..). ഉള്ളി തോരൻ തയ്യാറായി....


 

PREV
click me!

Recommended Stories

അസിഡിറ്റിയും നെഞ്ചെരിച്ചിലും അകറ്റാൻ ഔഷധ ഗുണങ്ങളുള്ള ഇവ മതി
സപ്ലിമെന്റുകൾ വേണ്ട; ബയോട്ടിൻ അടങ്ങിയ 5 പ്രധാന ഭക്ഷണങ്ങൾ ഇതാ