ചൂട് ചായയ്‌ക്കൊപ്പം കിടിലൻ ഉള്ളി വട കഴിച്ചാലോ....?

By Web TeamFirst Published Nov 11, 2020, 4:06 PM IST
Highlights

വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് ഉള്ളി വട. ഇനി എങ്ങനെയാണ് ഉള്ളി വട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.

വെെകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു പലഹാരമാണ് ഉള്ളി വട. കടല മാവും കുറച്ച് ചേരുവകളും കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന വടയാണ് ഇത്. ഇനി എങ്ങനെയാണ് ഉള്ളി വട ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകള്‍ ...

കടല മാവ്                             2 കപ്പ്
സവാള                                   3 എണ്ണം
പച്ചമുളക്                             3 എണ്ണം
ഇഞ്ചി അരിഞ്ഞത്            1 ടീസ്പൂൺ
കുരുമുളക് പൊടി            1/2 ടീസ്പൂൺ
മുളക് പൊടി                      1/2 ടീസ്പൂൺ
കായ പൊടി                         2 നുള്ള്
ഉപ്പ്                                      ആവശ്യത്തിന്
എണ്ണ                                  വറുക്കാൻ പാകത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിയുക. ശേഷം 1 ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ശേഷം 20 മിനിറ്റ് മാറ്റിവയ്ക്കുക.

കടല മാവ്, പാകത്തിന് ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായം പൊടി എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കുക. നേരത്തെ മിക്സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. 

ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച് ശേഷം നന്നായി തിളയ്ക്കാൻ വയ്ക്കുക. ശേഷം മാവ് സ്പൂൺ കൊണ്ടൊ, കൈ കൊണ്ടൊ ഒഴിക്കുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. ഉള്ളി വട തയ്യാറായി...

ബനാന ചിപ്‌സ്' കഴിക്കുന്നത് ആരോഗ്യകരമോ?; അറിയാം വസ്തുത...

click me!