സ്പെഷ്യൽ ക്യാരറ്റ് കേക്ക് തയ്യാറാക്കാം

By Web TeamFirst Published May 9, 2019, 4:42 PM IST
Highlights

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണല്ലോ കേക്ക്. ക്യാരറ്റ് കൊണ്ട് അടിപൊളി കേക്ക് ഉണ്ടാക്കിയാലോ. രുചികരമായ ക്യാരറ്റ് കേക്ക് തയ്യാറാക്കാം...
 

വേണ്ട ചേരുവകൾ...

മൈദ                                         1 കപ്പ്
പഞ്ചസാര                                3/4 കപ്പ്
ക്യാരറ്റ്                                      1 എണ്ണം 
മുട്ട                                           2 എണ്ണം
തേൻ                                       1 ടീസ്‌പൂൺ
ബട്ടർ                                       കാൽ കപ്പ്
ബേക്കിംഗ് പൗഡർ             1  ടീ സ്പൂൺ 
 ഉപ്പ്                                          ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ആദ്യം ക്യാരറ്റ് ​ഗ്രേറ്റ് ചെയ്തത് ഒരു സ്പൂൺ പഞ്ചസാര ചേർത്ത് വഴറ്റി അതിൽ ഒരു സ്പൂൺ തേനും ചേർത്ത് വഴറ്റി തണുക്കാൻ വയ്ക്കുക. 

ബാക്കി പഞ്ചസാര പൊടിച്ചുവയ്ക്കുക. 

ശേഷം മൈദയും ബേക്കിംഗ് പൗഡറും യോജിപ്പിച്ച് വയ്ക്കുക. ഒരു വലിയ പാത്രത്തിൽ മുട്ടയും ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലതായി ബീറ്റ് ചെയ്യുക.

ഇതിലേക്ക് മെെദ കുറച്ച് കുറച്ചായി ചേർത്ത് ഇളക്കുക. ക്യാരറ്റ് മിശ്രിതവും ചേർത്ത് യോജിപ്പിക്കുക. 

ഒരു കേക്ക് ഉണ്ടാക്കുന്ന പാത്രത്തിൽ ബട്ടർ പുരട്ടി മൈദാ പൊടി തൂവി കേക്ക് ബട്ടർ ഒഴിച്ച് തട്ടി എയർ ബബുൾസ് കളഞ്ഞ് കുക്കറിന്റെ അടിയിൽ ഉപ്പ് നിരത്തി ഉപ്പ് നല്ലതായി ചൂടാകുമ്പോൾ കേക്ക് മിശ്രിതം ഒഴിച്ച് പാത്രം ഇറക്കി വയ്ക്കണം. 

45 മിനിറ്റ് മിഡിയം തീയിൽ വച്ച് വേവിക്കണം. രുചികരമായ ക്യാരറ്റ് കേക്ക് തയ്യാറായി...

തയ്യാറാക്കിയത്:

സുജ.എസ്
തിരുവനന്തപുരം

 

click me!